‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ ജൂലായ് ലക്കം വിപണിയില്‍

moonamvazhi

പ്രമുഖ സഹകാരിയായ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണമാസികയുടെ ജൂലൈ ലക്കം ( 69ാം ലക്കം ) പുറത്തിറങ്ങി.

സംസ്ഥാനവിഷയമായ സഹകരണത്തില്‍ കേന്ദ്രത്തിന് ഒന്നും ചെയ്യാനില്ലെന്ന ധാരണ പൊളിച്ചെഴുതിക്കൊണ്ട് സഹകരണമേഖലയില്‍ അടിമുടി മാറ്റം ലക്ഷ്യമിട്ടു 41 പദ്ധതികളാണു കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുന്നത്. കേന്ദ്രത്തിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള മള്‍ട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങളുടെ കാര്യത്തിലും ഏറെ പരിഷ്‌കാരം കൊണ്ടുവരുന്നുണ്ട്. ഇതേക്കുറിച്ചുള്ള വിശദമായ റിപ്പോര്‍ട്ടാണ് ഇത്തവണത്തെ കവര്‍സ്റ്റോറി ( സഹകരണത്തില്‍ കേന്ദ്രത്തിന്റെ ലക്ഷ്യം അടിമുടി മാറ്റം – കിരണ്‍ വാസു ). അര്‍ബന്‍ ബാങ്കുകള്‍ സ്വതന്ത്രമാകുമ്പോള്‍ ( കിരണ്‍ വാസു ), പ്രായോഗിക നടപടികളുമായി കേരളത്തില്‍ സഹകരണവകുപ്പ് മുന്നോട്ട്, കാര്‍ഷികപദ്ധതികളില്‍നിന്നു സഹകരണം പുറത്തേക്ക്, സുപ്രീംകോടതിവിധിയിലൂടെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെട്ടുവോ? ( ബി.പി. പിള്ള ), കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത് ഏകാധിപത്യനീക്കമെന്നു വിമര്‍ശനം, സഹകാരികളുടെ നോളജ് കമ്പാനിയന്‍ ( പുസ്തകവഴി – യു.പി. അബ്ദുള്‍ മജീദ് ) എന്നീ ലേഖനങ്ങളും ഈ ലക്കത്തിലുണ്ട്. അര ലക്ഷത്തോളം അംഗങ്ങളുള്ള ആര്‍ട്ട്കോ സഹകരണസംഘത്തെക്കുറിച്ചും ( ആര്‍ട്ട്കോ: 100 കോടി ക്ലബ്ബിലെത്തിയ സഹകരണമികവ് ), മരത്തില്‍ ആനകളെ കൊത്തിയുണ്ടാക്കുന്ന കലാകാരന്മാര്‍ 84 വര്‍ഷം മുമ്പു തൃശ്ശൂര്‍ ചേര്‍പ്പില്‍ ആരംഭിച്ച സംഘത്തെക്കുറിച്ചുമുള്ള ( ആനത്തലയോളം ഓര്‍ഡറുമായി ചേര്‍പ്പിലെ മരാശാരിമാരുടെ സഹകരണസംഘം ) വി.എന്‍. പ്രസന്നന്റെ ഫീച്ചറുകളാണ് ഈ ലക്കത്തിലെ സവിശേഷത. ഗംഗാധരന്‍ വൈദ്യരുടെ സഹകാരിജീവിതത്തിന് അര നൂറ്റാണ്ട് ( അനില്‍ വള്ളിക്കാട് ), 71 വര്‍ഷത്തെ സഹകരണജീവിതവുമായി ബി.കെ. തിരുവോത്ത്, കുടുംബഭദ്രത ലക്ഷ്യമാക്കി നൊച്ചാട് വനിതാസംഘം മുന്നേറുന്നു എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് ( ഡോ.ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ മനോഹരമായ അച്ചടി. വില: 50 രൂപ.

 

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!