മില്‍മ 20,000 ക്ഷീരകര്‍ഷകര്‍ക്ക് സ്റ്റീല്‍ കാന്‍ വിതരണം ചെയ്തു

moonamvazhi

മില്‍മ എട്ടുകോടി രൂപയുടെ പദ്ധതിയില്‍ 20,000 ക്ഷീര കര്‍ഷകര്‍ക്ക് 10 ലിറ്റര്‍ പാല്‍ കൊള്ളുന്ന സ്റ്റീല്‍ ക്യാനുകള്‍ വിതരണം ചെയ്യുന്ന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെയും കര്‍ഷകരുടെയും മില്‍മയുടെയും സഹകരണത്തോടെ കേരളത്തിലെ ക്ഷീരകര്‍ഷകര്‍ക്കായി സമഗ്ര ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു. ദേശീയ ക്ഷീരവികസനബോര്‍ഡ് വഴി കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും ക്ഷീരമേഖലയുടെ വികസനത്തിനായി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

മില്‍മ എറണാകുളം മേഖലാ യൂണിയനെ പ്രോമിസിങ് മില്‍ക്ക് യൂണിയനായി ദേശീയ ക്ഷീരവികസന ബോര്‍ഡ് തെരഞ്ഞെടുത്തതിന്റെ ഭാഗമായാണ് ക്യാനുകള്‍ വിതരണം ചെയ്യുന്നത്.

തൃശൂര്‍ കോര്‍പറേഷന്‍ മേയര്‍ എം കെ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. ടി.എന്‍. പ്രതാപന്‍ എംപി, ദേശീയ വികസന ബോര്‍ഡ് ചെയര്‍മാന്‍ മിനേഷ് സി ഷാ, മില്‍മ മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം ടി ജയന്‍, മാനേജിങ് ഡയറക്ടര്‍ വില്‍സണ്‍ ജെ പുറവക്കാട്ട്, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരായ എന്‍ വി രാധിക, ഐ സതീഷ് കുമാര്‍, മില്‍മ സംസ്ഥാന ഭരണസമിതി അംഗങ്ങളായ ഭാസ്‌കരന്‍ ആദംകാവില്‍, താര ഉണ്ണികൃഷ്ണന്‍, കെ കെ ജോണ്‍സണ്‍, അഡ്വ. ജോണി ജോസഫ്, മില്‍മ മേഖലാ യൂണിയന്‍ ഭരണസമിതി അംഗങ്ങള്‍ തുടങ്ങിയര്‍ സംസാരിച്ചു.
ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടറായി ചുമതല ഏറ്റെടുത്ത ശാലിനി ഗോപിനാഥ്, ദേശീയ ക്ഷീരവികസനബോര്‍ഡ് സീനിയര്‍ മാനേജര്‍ റോമി ജേക്കബ്, വിരമിക്കുന്ന മില്‍മ ഫെഡറേഷന്‍ ജനറല്‍ മാനേജര്‍ എ ഗോപകുമാര്‍ എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!