പ്രഗതി മൈതാനത്തെ വ്യാപാര മേളയില്‍ കൊടിയത്തൂര്‍ സഹകരണ ബാങ്കിന്റെ വെള്ളി വെളിച്ചെണ്ണയും

moonamvazhi

ഡല്‍ഹില്‍ നടക്കുന്ന വ്യാപാര മേളയായ ആഹാറില്‍ കൊടിയത്തൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നാച്ചുറല്‍ വെള്ളി വെളിച്ചെണ്ണയുടെ സ്റ്റാളും. ഡല്‍ഹിലെ പ്രഗതി മൈതാനത്തുവെച്ച് 2023 മാര്‍ച്ച് 14 മുതല്‍ 18 വരെ നടക്കുന്ന ട്രേഡ് എക്സ്പോയില്‍ ആദ്യത്തെ രണ്ടു ദിവസം ബിസിനസ്സുകാര്‍ക്കും അടുത്ത രണ്ടു ദിവസം പൊതുജനങ്ങളക്കും എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

കൊടിയത്തൂര്‍ ബാങ്കിനെ പ്രതിനിധീകരിച്ച് ജിതിന്‍ പ്രകാശാണ് സ്റ്റാളു കാണാനായി എത്തുന്നവര്‍ക്ക് വെളിച്ചെണ്ണയുടെ ഗുണത്തെപ്പറ്റി വിശദീകരിക്കുന്നത്. നിരവധി ആളുകള്‍ വെള്ളി വെളിച്ചെണ്ണയെ കുറിച്ചറിയാനും വാങ്ങിക്കാനുമായി എത്തുന്നുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!