പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി സ്റ്റാഫ് സംഘം ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു

Deepthi Vipin lal

പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി സ്റ്റാഫ് സഹകരണ സംഘം ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചു. കോവിഡ് 19 മഹാമാരി കാലത്ത് നിസ്തുലമായ സേവനം നല്‍കിയ ആരോഗ്യ പ്രവര്‍ത്തകരെയാണ് ആദരിച്ചത്. കോവിഡ് മഹാമാരി കാലത്ത് പുഷ്പഗിരി ആശുപത്രി ആതുര ശുശ്രൂഷാ രംഗത്തും, സേവന രംഗത്തും നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍കൊള്ളിച്ച ‘നമ്മള്‍ അതിജീവിക്കും’ എന്ന പുസ്തകം പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫിസറില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന് നല്‍കി പ്രകാശനം ചെയ്തു.


പുഷ്പഗിരി മെഡിക്കല്‍ സൊസൈറ്റി സ്റ്റാഫ് വെല്‍ഫെയര്‍ ക്രെഡിറ്റ് കോ -ഓപ്പറേറ്റിവ് സൊസൈറ്റി അംഗങ്ങളുടെ കുട്ടികള്‍ക്ക് പഠനാവശ്യത്തിന് സ്മാര്‍ട്ട് ഫോണ്‍ വിതരണവും മന്ത്രി നിര്‍വഹിച്ചു. സീറോ മലങ്കര കത്തോലിക്കാ സഭ ആര്‍ച്ച് ബിഷപ്പ് ഡോ. തോമസ് മാര്‍ കൂറിലോസ്, തിരുവല്ല നഗരസഭ അദ്ധ്യക്ഷ ബിന്ദു ജയകുമാര്‍, ജേക്കബ്ബ് പുന്നൂസ് ഐപിസ്, പുഷ്പഗിരി മെഡിക്കല്‍ സൊസെറ്റി സി.ഇ.ഒ. ഫാദര്‍ ജോസ് കല്ലുമാലിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News