സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് – ഫലം പ്രഖ്യാപിച്ച 54 സർക്കിളുകളിൽ 46 ഇടത്തും എൽഡിഎഫ് വിജയിച്ചു. യുഡിഎഫ് തിങ്കളാഴ്ച കരിദിനം ആചരിക്കും.

adminmoonam

സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഫലം പ്രഖ്യാപിച്ച 54 സർക്കിളുകളിൽ 46 ഇടത്തും എൽഡിഎഫ് വിജയിച്ചു. ജനാധിപത്യവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് എൽഡിഎഫ് ഭരണം നേടിയതെന്ന് ആരോപിച്ച് തിങ്കളാഴ്ച യു ഡി എഫ് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കും.

സംസ്ഥാനത്തെ സഹകരണ സർക്കിൾ സഹകരണ യൂണിയൻ ലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം. ഫലം പ്രഖ്യാപിച്ച 54 സർക്കിൾ സഹകരണ യൂണിയനുകളിൽ 46 യൂണിയനുകളിൽ എൽഡിഎഫ് വിജയിച്ചു. പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനം മറ്റന്നാൾ നടക്കും. മലപ്പുറം ജില്ലയിലെ പൊന്നാനി ഒഴികെയുള്ള സർക്കിളിലെ തിരഞ്ഞെടുപ്പ് കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്.

തിരുവനന്തപുരം ജില്ലയിലെ 4 സർക്കിൾ സഹകരണ യൂണിയനുകളിൽ നടന്ന തിരഞ്ഞെടുപ്പിൽ 4ഇടത്തും എൽഡിഎഫ് വിജയിച്ചു. കൊല്ലം ജില്ലകളിലെ ആകെയുള്ള 5 സർക്കിൾ സഹകരണ യൂണിയനുകളും എൽഡിഎഫ് വിജയം നേടി. പത്തനംതിട്ട ജില്ലയിലെ ഫലപ്രഖ്യാപനം തിങ്കളാഴ്ചയാണ്. ആലപ്പുഴ ജില്ലയിലെ 6 സർക്കിൾ സഹകരണ യൂണിയനുകളിലെ 6 ഇടത്തും എൽഡിഎഫ് നാണു ജയം. കോട്ടയം ജില്ലയിലെ 5 ൽ 3 സർക്കിൾ സഹകരണ യൂണിയൻ എൽഡിഎഫ് നേടി.

ഇടുക്കിയിൽ എൽഡിഎഫ് രണ്ടും യുഡിഎഫ് രണ്ടും സർക്കിൾ സഹകരണ യൂണിയൻ വീതം വിജയിച്ചു. എറണാകുളം ജില്ലയിൽ ആകെയുള്ള 7 സർക്കിൾ സഹകരണ യൂണിയനുകളിൽ 5 ഇടത്തു എൽഡിഎഫിനാണ് വിജയം. തൃശ്ശൂരിൽ 5 സർക്കിൾ സഹകരണ യൂണിയനുകളിൽ 4 ഇടത്തു എൽ ഡി എഫ് വിജയം സ്വന്തമാക്കി. പാലക്കാട് ജില്ലയിലെ 5 സർക്കിൾ സഹകരണ യൂണിയനുകളും എൽഡിഎഫ്നാണ് ജയം.

വയനാട് ജില്ലയിലെ 3 സർക്കിൾ സഹകരണ യൂണിയനും എൽഡിഎഫ് സ്വന്തമാക്കി. കോഴിക്കോട് ജില്ലയിലെ 3 സർക്കിൾ സഹകരണ യൂണിയനിലും എൽ ഡി എഫിനാണ് വിജയം. കണ്ണൂർ ജില്ലയിലെ നാല് സർക്കിൾ സഹകരണ യൂണിയനുകളിൽ 2 യൂണിറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോൾ 2ഉം എൽഡിഎഫ് നേടി. രണ്ടിടങ്ങളിലെ ഫലം കോടതി കേസ് ഉള്ളതിനാൽ പ്രഖ്യാപിച്ചിട്ടില്ല. കാസർകോട് ജില്ലയിലെ രണ്ട് സർക്കിൾ സഹകരണ യൂണിയനും എൽഡിഎഫ്നാണ്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വമ്പിച്ച വിജയം സമ്മാനിച്ച മുഴുവൻ സഹകാരികൾക്കും സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായർ നന്ദി പറഞ്ഞു.

അതാത് ജില്ലകളിലെ അസിസ്റ്റന്റ് രജിസ്റ്റർമാർ ഔദ്യോഗികമായി ഫലം പ്രഖ്യാപിച്ചതിനു ശേഷം ഓരോ സർക്കിൾ സഹകരണ യൂണിയനിലേയും ചെയർമാൻമാരെ തിരഞ്ഞെടുക്കും. ഒപ്പം സംസ്ഥാന സഹകരണ യൂണിയനിലേക്കുള്ള ഒരു ജനറൽബോഡി മെമ്പറേയും തിരഞ്ഞെടുക്കും. 62 സർക്കിൾ സഹകരണ യൂണിയനിൽ നിന്നുള്ള ജനറൽബോഡി മെമ്പർമാർ ചേർന്ന് 14 പേരുടെ സംസ്ഥാന സഹകരണ യൂണിയൻ ഭരണസമിതിയെയും ചെയർമാനെയും തെരഞ്ഞെടുക്കും. ഓരോ ജില്ലയിൽ നിന്നും ഒരു ഭരണസമിതി അംഗം ഉണ്ടാകും.

ജനാധിപത്യവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് എൽഡിഎഫ് ,സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ് നടത്തിയതെന്നും അതിന് ഭരണസ്വാധീനം ഉപയോഗപ്പെടുത്തിയതായും യുഡിഎഫ് ആരോപിച്ചു. കേരള ബാങ്ക് വിഷയത്തിലും സർക്കിൾ സഹകരണ യൂണിയൻ തെരഞ്ഞെടുപ്പിലെ ജനാധിപത്യവിരുദ്ധ നടപടിയിലും പ്രതിഷേധിച്ച് യുഡിഎഫ് തിങ്കളാഴ്ച സഹകരണമേഖലയിൽ കരിദിനം ആചരിക്കുമെന്ന് യുഡിഎഫ് നേതാവ് കരകുളം കൃഷ്ണപിള്ള പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!