ഏങ്ങണ്ടിയൂര്‍ കര്‍ഷക സഹകരണ ബാങ്ക് സഹകാരി സദസ് നടത്തി

moonamvazhi

ഏങ്ങണ്ടിയൂര്‍ കര്‍ഷക സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗങ്ങളും ജീവനക്കാരും സഹകാരികളും ചേര്‍ന്ന് അഴിമതി വിരുദ്ധ പ്രതിരോധ പ്രതിജ്ഞയും സഹകാരി സദസ്സും സംഘടിപ്പിച്ചു. ബാങ്ക് പരിസരത്ത് ചേര്‍ന്ന സഹകാരി സദസ് ബാങ്ക് വൈസ് പ്രസിഡണ്ട് സന്തോഷ് കേരാച്ചന്‍ ഉദ്ഘാടനം ചെയ്യുകയും പ്രതിജ്ഞ ചൊല്ലി കൊടുക്കുകയും ചെയ്തു.

മാനേജിംഗ് ഡയറക്ടര്‍ ഇ. രണദേവ് അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍ പി.പി.പ്രഭാത് സ്വാഗതവും സ്റ്റാഫ് പ്രതിനിധി പി.എം സജീവ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!