തൊഴിലാളിയെ രക്ഷിച്ച ബാബുരാജിന് ഊരാളുങ്കലില്‍ ജോലി

Deepthi Vipin lal

കേരള ബാങ്കിന്റെ വടകര എടോടി ശാഖയുടെ ഒന്നാം നിലയില്‍നിന്നു തലകറങ്ങി താഴേക്കുമറിഞ്ഞ തൊഴിലാളിയെ രക്ഷിച്ചയാള്‍ക്ക് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി ജോലി നല്‍കും. വടകര കീഴല്‍ സ്വദേശി ബാബുരാജിനാണു ജോലി ലഭിക്കുക.

ചെങ്കല്‍ തൊഴിലാളിയായ ബാബുരാജിനെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍ സൊസൈറ്റി ചെയര്‍മാന്‍ രമേശന്‍ പാലേരിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഊരാളുങ്കല്‍ സൊസൈറ്റിയാസ്ഥാനത്തു നടന്ന ചടങ്ങില്‍ ബാബുരാജിന് ചെയര്‍മാന്‍ ഉപഹാരവും നല്‍കി.

യു.എല്‍.സി.സി.എസ്. വൈസ് ചെയര്‍മാന്‍ വി.കെ. അനന്തന്‍, ഡയറക്റ്റര്‍മാരായ സി. വല്‍സന്‍, എം.എം. സുരേന്ദ്രന്‍, പി. പ്രകാശന്‍, എം. പത്മനാഭന്‍, പി.കെ. സുരേഷ് ബാബു, കെ.ടി.കെ. അജി, കെ.ടി. രാജന്‍, മാനേജിങ് ഡയറക്റ്റര്‍ എസ്. ഷാജു, ജനറല്‍ മാനേജര്‍ കെ. പ്രവീണ്‍ കുമാര്‍, കെ.പി. ഷാബു എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!