ലാഡറിന്റെ ആറാമത് ബ്രാഞ്ച് പാലക്കാട് ഉദ്ഘാടനം ചെയ്തു: രാഷ്ട്രീയം മാത്രം പറഞ്ഞു രാഷ്ട്രീയപ്പാർട്ടികൾക്ക് നിൽക്കാനാവില്ലെന്ന് കെ. ശങ്കരനാരായണൻ.

adminmoonam

നിർമാണമേഖലയിലെ സഹകരണ സ്പർശമായ ലാഡറിന്റെ ആറാമത് ബ്രാഞ്ച് കരിമ്പനകളുടെ നാട്ടിൽ മുൻ ഗവർണർ കെ. ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കൊപ്പം സിഗ്നൽ ജംഗ്‌ഷനിലാണ് ഓഫീസ് രാഷ്ട്രീയം മാത്രം പറഞ്ഞു നടന്നുകൊണ്ട് ഒരു രാഷ്ട്രീയപാർട്ടിക്കും നിലനിൽക്കാൻ പറ്റുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. എല്ലാ രാഷ്ട്രീയപാർട്ടികളും പടവലം പോലെയാണ് വരുന്നത്. കേന്ദ്രസർക്കാർ പറയുന്ന ജിഡിപി ഗ്രോത് ശരിയല്ല.ജി.എസ്.ടി കൊണ്ടുവന്നതു കൊണ്ട് എന്തുണ്ടായി. സംസ്ഥാനത്തെ പലിശ കൊടുക്കാൻ കിടന്നുറങ്ങുന്ന മേഖലയിലേക്ക് ജനങ്ങളും സംസ്ഥാനവും എത്തി. അദ്ദേഹം പറഞ്ഞു.

സമൂഹത്തോട് പ്രതിബദ്ധത ഉള്ളവരാണ് സഹകാരികളിൽ ഏറെ പങ്കും.എന്നാൽ ചിലർ അങ്ങനെയല്ല. അതിൽ മാറ്റം വന്നാലേ സഹകരണമേഖല കൂടുതൽ രക്ഷപ്പെടുകയുള്ളൂഎന്നും മുൻ ഗവർണർ പറഞ്ഞു. ലാഡർ ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മുൻ എം.പി എൻ.എൻ. കൃഷ്ണദാസ് സ്സൊസൈറ്റിവിഭാഗത്തിൽ നിന്നുള്ള സ്ഥിരനിക്ഷേപം കെ.വി.മണികണ്ഠനിൽ നിന്നും സ്വീകരിച്ചു.വ്യക്തിഗത സ്ഥിരനിക്ഷേപം അഡ്വ.പി.ബി.മേനോനിൽ നിന്നും ചെയർമാൻ സി.എൻ.വിജയകൃഷ്ണൻ സ്വീകരിച്ചു.സങ്കുചിത രാഷ്ട്രീയ പ്രവർത്തനശൈലി എല്ലാവരും മാറ്റി എന്ന് കൃഷ്ണദാസ് പറഞ്ഞു.ആധുനിക കാലത്ത് സഹകരത്തിന്റെ ചിന്ത യാണ് എല്ലാവർക്കുമെന്ന് അദ്ദേഹം പറഞ്ഞു.സ്വാമി സുനിൽ ദാസ് അനുഗ്രഹ പ്രഭാഷണം നടത്തി.സഹകാരികളായ അഡ്വ.എം.പി.സാജു, കെ.എ.ചന്ദ്രൻ, കൗൺിസിലർ സ്മിതേഷ്, ജനറൽ മാനേജർ കെ.വി.സുരേഷ് ബാബു, സിനിമ സംവിധായകാൻ ശ്രീകുമാർ മേനോൻ, ലാഡർ ഭരണ സമിതിഅംഗങ്ങൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!