കോഴിക്കോട് മാവൂർ സഹകരണ ബാങ്ക് വീട് നിർമിച്ചു നൽകി.

adminmoonam

മാവൂർ സർവീസ് സഹകരണ ബാങ്ക് സർക്കാരിന്റെ കെയർ ഹോം പദ്ധതി പ്രകാരം അരിക്കുഴയിൽ കുഞ്ഞി മക്ക് വീട് നിർമിച്ചു നൽകി. കഴിഞ്ഞ പ്രളയകാലത്ത് വീട്, മണ്ണിടിഞ്ഞ് പൂർണമായും തകർന്നിരുന്നു.
വീടിന്റെ താക്കോൽദാനം കുന്നമംഗലം എം.എൽ.എ അഡ്വക്കേറ്റ് പി.ടി.എ റഹീം നിർവഹിച്ചു.

ബാങ്ക് പ്രസിഡണ്ട് കെ.സി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കോഴിക്കോട് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എം. ഷീജ, സഹകരണ സംഘം ഇൻസ്പെക്ടർ സബീഷ് കുമാർ, വാർഡ് മെമ്പർ സുനിൽകുമാർ, എൻ. മനോജ്,കെ.പി.ചന്ദ്രൻ, എൻ.ബാലചന്ദ്രൻ, സി.പി. കൃഷ്ണൻ, കെ. ശങ്കരനാരായണൻ, എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!