കേരള ബാങ്കിന്റെ ട്രെയിനിങ്ങിന് ജീവനക്കാർക്കിടയിൽ സ്വീകാര്യതയേറുന്നു.

adminmoonam

കേരള ബാങ്ക് രൂപീകരണവുമായി ജീവനക്കാർക്ക് ട്രെയിനിങ് നല്കുന്നതിനായി ഇടുക്കി ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജരായ എ.ആർ.രാജേഷ് ചെയർമാനായി കമ്മിറ്റിയെ നിയോഗിച്ചിരുന്നു.ജീവനക്കാർക്ക് ട്രെയിനിങ്ങിന് ആയി ജീവനക്കാർക്കിടയിലെ യോഗ്യരായവരെ കണ്ടെത്തി ട്രൈയിനിoഗ് നല്കുന്നതിനായി തീരുമാനിക്കുകയും ചെയ്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സഹകരണ ബേങ്കിലെയും, ജില്ലാ ബാങ്കിലെയും തെരഞ്ഞെടുത്ത ജീവനക്കാരിൽ സ്ക്രീനിംഗ് നടത്തിയതിനു ശേഷം മാസ്റ്റർ ട്രെയിനിർമാരായ അവർ തന്നെ കണ്ടെത്തിയ പഠന വിഷയങ്ങൾ തീരു മാനിക്കുകയും, അതിനായുള്ള തയ്യാറടുപ്പുകൾ ഇടുക്കി ജി.എം രാജേഷിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസങ്ങളിലായി തിരുവനന്തപുരം എ.എസ്.ഐ ടി.ഐ ട്രെയിനിംഗ് സെന്ററിൽ നടന്നു വന്നിരുന്നു. തികച്ചും വ്യത്യസ്തമായ ട്രൈയിനിംഗാണ് ജീവനക്കാർക്ക് ലഭിച്ചതെന്ന് കേരള ബാങ്കിന്റെ രൂപീകരണത്തിനു ശേഷം നടന്ന പ്രഥമ ട്രെയിനിoഗിൽ പങ്കെടുത്തവർ പറയുന്നു.

നാഷണൽ ട്രൈയിനിംഗ് പോളിസിയിൽ ജീവനക്കാർക്ക് ട്രെയിനിംഗ് നല്കാൻ ജീവനക്കാർ തന്നെയെന്ന നയം ബാങ്കിംഗ് മേഖലയിൽ ആദ്യമായി കേരള ബാങ്കാണ് നടപ്പാക്കിയെന്നതെന്നു അഭിമാനിക്കാവുന്ന കാര്യമാണ്. കോഴിക്കോട് ജില്ലയിലെ ട്രെയിനിംഗ് പ്രോഗമിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ സഹകരണ ബാങ്ക് മാനേജർ അജയകുമാർ ചെയ്തു.ചടങ്ങിൽ ഡി.ജി.എം നവനീത് കുമാർ , വിനോദ് ,ലൗലി തുടങ്ങിയവർ പങ്കെടുത്തു. ട്രൈയിനിഗിന് പ്രഷിദ് വയനാട്, വിനോദ് പാലക്കാട് തുടങ്ങിയവർ നേതൃത്വം നല്കി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!