കേരള ബാങ്കിന്റെ അത്താണിയിലെ നവീകരിച്ച ശാഖ പ്രവര്‍ത്തനം തുടങ്ങി

moonamvazhi

കേരള ബാങ്കിന്റെ എറണാകുളം അത്താണിയിലെ നവീകരിച്ച ശാഖ ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കല്‍ ഉദ്ഘാടനം ചെയ്തു. .കേരള ബാങ്ക് ഭരണ സമിതിയംഗം അഡ്വ. പുഷ്പദാസ് അദ്ധ്യക്ഷത വഹിച്ചു. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ് സ്‌ട്രോങ്ങ് റൂം ഉദ്ഘാടനവും ആദ്യ വായ്പ വിതരണം നെടുമ്പാശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.വി കുഞ്ഞുവും കാസാ കാമ്പയിന്‍ ഉദ്ഘാടനം കേരള ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് അംഗം അഡ്വ. മാണി വിതയത്തിലും നിര്‍വ്വഹിച്ചു. ജനറല്‍ മാനേജര്‍മാരായ ജോളി ജോണ്‍, ജില്‍സ് മോന്‍ ജോസ്, ഡി.ജി.എം  ഷാജു പി. ജോര്‍ജ്ജ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.\

Leave a Reply

Your email address will not be published.

Latest News
error: Content is protected !!