കെയര്‍ഹോം രണ്ടാം ഘട്ടത്തിന് പാലക്കാട് ജില്ലയില്‍ തുടക്കം

moonamvazhi

കേരള സര്‍ക്കാരിന്റെ മൂന്നാം 100 ദിന കര്‍മ്മപരിപാടികളുടെ ഭാഗമായി സഹകരണ വകുപ്പ് നടപ്പിലാക്കുന്ന ‘കെയര്‍ ഹോം’ രണ്ടാം ഘട്ട പദ്ധതി പ്രകാരം പാലക്കാട് ജില്ലയില്‍ നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിന്റെ നിര്‍മ്മാണ ഉദ്ഘാടനം സഹകരണ വകുപ്പ് മന്ത്രി ശ്രീ.വി.എന്‍.വാസവന്‍ നിര്‍വ്വഹിച്ചു.

2018 ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ വീട് നിര്‍മ്മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച് നൂതന പദ്ധതിയാണ് കെയര്‍ഹോം പദ്ധതി. പദ്ധതിയുടെ ആദ്യഘട്ടം ആരംഭിച്ചത് 2018 ആഗസ്റ്റിലാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തൊട്ടാകെ 2000 ത്തോളം വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയതിന്റെ ഭാഗമായി പാലക്കാട് ജില്ലയില്‍ 206 വീടുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്തു.2018 ലും 2019 ലും ഉണ്ടായ വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും വീടും സ്ഥലവും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനായി രണ്ടാം ഘട്ടത്തില്‍ ഫ്‌ളാറ്റ് നിര്‍മ്മിക്കുവാന്‍ തീരുമാനിച്ചത്. പാലക്കാട് ജില്ലയില്‍ കൊടുമ്പ് പഞ്ചായത്തില്‍ കണ്ണാടി 2 വില്ലേജിലെ 61 സെന്റ് സ്ഥലത്താണ് നിര്‍മ്മാണം.

മലമ്പുഴ എംല്‍എ എ. പ്രഭാകരന്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി, സഹകരണ സംഘം രജിസ്ട്രാര്‍ സുഭാഷ് .ടി.വി, പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!