സി.ഇ.ഒ. സായാഹ്ന ധർണ്ണ നാളെ.

adminmoonam

സഹകരണ മേഖലയോടുള്ള സർക്കാരിന്റെ നിഷേധാത്മക സമീപനത്തിനെതിരെ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി.ഇ ഒ) നാളെ വൈകീട്ട് 4നു സായാഹ്ന ധർണ്ണ നടത്തും.ശമ്പള പരിഷ്കരണം ഉടൻ നടപ്പിലാക്കുക , കുടിശ്ശികയുള്ള രണ്ടു ഗഡു ക്ഷാമബത്ത ഉടൻ അനുവദിക്കുക , പ്രാഥമിക വായ്പ സംഘങ്ങളുടെ അവധി പുന:ക്രമീകരിക്കുക , 1:4 എന്നത് യുക്തിസഹമാക്കി ചട്ടം ഭേദഗതി ചെയ്യുക , സുരക്ഷ പെൻഷൻ ഇൻസെൻറീവ് കുടിശ്ശിക ഉടൻ അനുവദിക്കുക , റിസ്ക് ഫണ്ട് ആനുകൂല്യം കാലതാമസമില്ലാതെ അനുവദിക്കുക , വർഷങ്ങളായി കുടിശ്ശികയുള്ള കാർഷിക സബ്സിഡി ഉടൻ അനുവദിക്കുക , സഹകരണ സ്ഥാപനങ്ങളെ കറവപ്പശുവാക്കുന്ന സർക്കാർ നയം പുനഃപരിശോധിക്കുക , സംഘങ്ങളെ നഷ്ടത്തിലേക്ക് തള്ളിവിടുന്ന സർക്കാർ നയം തിരുത്തുക ,കലക്ഷൻ ഏജൻറ്മാരോടും അപ്രൈസർ മാരോടുമുള്ള സർക്കാരിന്റെ ചിറ്റമ്മനയം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ധർണയിൽ ഉന്നയിക്കുന്നത്. ജില്ല – താലൂക്ക് കേന്ദ്രങ്ങളിലാണ് ധർണ്ണയെന്ന് സംസ്ഥാന പ്രസിഡൻറ് പി.ഉബൈദുള്ള എം.എൽ.എ യും ജനറൽ സെക്രട്ടറി എ.കെ മുഹമ്മദലിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!