‘കൃതി’ സഹകരണ പുസ്തകോത്സവം വീണ്ടും; സര്‍ക്കാര്‍ രണ്ടരക്കോടി നല്‍കി

moonamvazhi

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ ‘കൃതി’ സഹകരണ പുസ്തകോത്സവം സംഘടിപ്പിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഇടക്കാലത്ത് മുടങ്ങിപ്പോയ പുസ്തകോത്സവും ജനകീയ ഉത്സവമായി തന്നെ നടത്താനാണ് തീരുമാനം. ഇതിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുന്നതിന് സാഹിത്യപ്രവര്‍ത്തക സഹകരണ സംഘത്തിന് സര്‍ക്കാര്‍ രണ്ടരക്കോടി രൂപ അനുവദിച്ചു. സബ്‌സിഡിയായാണ് ഈ തുക നല്‍കുക.

ഏറണാകുളം മറൈന്‍ ഡ്രൈവിലാണ് കൃതി പുസ്തകോത്സവം സംഘടിപ്പിക്കുന്നത്. ഇതിന്റെ തീയതി ഔദ്യോഗികമായ പ്രഖ്യാപിച്ചിട്ടില്ല. പുസ്തകോത്സവം സംഘടിപ്പിക്കുന്നത് 2022 ജുലായ് മാസത്തില്‍ ചേര്‍ന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് തീരുമാനമെടുത്തിരുന്നു. ഇതിനുള്ള പ്രൊപ്പോസല്‍ സമര്‍പ്പിക്കാന്‍ സഹകരണ സംഘം രജിസ്ട്രാറോട് നിര്‍ദ്ദേശിച്ചു. പുസ്തകോത്സവം നടത്തിപ്പ് സംബന്ധിച്ചുള്ള വിവരങ്ങളും സംഘം ഭരണസമിതി തീരുമാനവും സഹിതമാണ് പ്രപ്പോസല്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. നവംബര്‍ 17ന് പുതുക്കിയ പ്രപ്പോസല്‍ രജിസ്ട്രാര്‍ സമര്‍പ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് മറ്റ് സഹകരണ സംഘങ്ങള്‍ക്കുള്ള ധനസഹായ പദ്ധതിയില്‍നിന്ന് രണ്ടരക്കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡിയായി അനുവദിച്ചത്.

2018-ലാണ് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൃതി എന്നപേരില്‍ പുസ്തകോത്സവം സംഘടിപ്പിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചത്. ഫിബ്രവരി മാസത്തില്‍ പത്തുദിവസം നീണ്ടനില്‍ക്കുന്ന പുസ്തകോത്സവും ഒരു ജനകീയ ഉത്സവം എന്ന രീതിയിലാണ് തുടക്കം മുതല്‍ തന്നെ ക്രമീകരിച്ചത്. കലാപരിപാടികള്‍, ഭക്ഷ്യമേള, കുട്ടിങ്ങള്‍ക്കുള്ള മത്സരങ്ങള്‍ എന്നിവയെല്ലാം ഇതിന്റെ ഭാഗമായി ഒരുക്കിയിരുന്നു.

എല്ലാസഹകരണ സംഘങ്ങളുടെയും പങ്കാളിത്തം പുസ്തകോത്സവത്തിന് ഉറപ്പാക്കാറുണ്ട്. ‘ഒരു കുട്ടിക്ക് ഒരു പുസ്തകം’ എന്ന പദ്ധതി കൃതിയുടെ ഭാഗമായാണ് നടപ്പാക്കിയത്. സ്‌കൂള്‍കുട്ടികള്‍ക്ക് പുസ്തകം വാങ്ങാന്‍ സഹകരണ സംഘങ്ങള്‍ കൂപ്പണ്‍ നല്‍കുന്ന രീതിയിലായിരുന്നു ഇതിന്റെ ആസൂത്രണം. കൃതിയുടെ രണ്ടാം എഡിഷനില്‍ മാത്രം 1.25 കോടിരൂപയുടെ പുസ്തങ്ങളാണ് ഇങ്ങനെ സ്‌കൂള്‍ കുട്ടികള്‍ക്കായി നല്‍കിയത്. ഈ വര്‍ഷം സഹകരണ സംഘങ്ങളെ പങ്കാളിയാക്കി പുതിയ സ്‌കീം പരിഗണനയിലുണ്ടെന്നാണ് സൂചന.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!