ഞാറക്കല്‍ സഹകരണ ബാങ്ക് അംഗസമാശ്വാസ ഫണ്ട് വിതരണം ചെയ്തു

moonamvazhi

ഞാറക്കല്‍ സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ അംഗസമാശ്വാസ ഫണ്ട് വിതരണം ചെയ്തു. പ്രസിഡന്റ് അഡ്വ. ടിറ്റോ ആന്റണി ഉദ്ഘാടനം നിര്‍വഹിച്ചു. ഏഴ് അംഗങ്ങള്‍ക്കായി 130,000 രൂപ വിതരണം ചെയ്തു. വൈസ് പ്രസിഡന്റ് പി.ജി.ഷിബു അധ്യക്ഷത വഹിച്ചു. ബോര്‍ഡ് അംഗങ്ങളായ കെ. ജി. അലോഷ്യസ്സ്, പി. എസ്. മണി, ബാങ്ക് സെക്രട്ടറി കൃഷ്ണകുമാര്‍ ടി.ആര്‍, അസിസ്റ്റന്റ് സെക്രട്ടറി എന്‍.വി. ഉഷ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!