കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷന്‍ വെബിനാര്‍ സംഘടിപ്പിച്ചു

Deepthi Vipin lal

കേരള സ്റ്റേറ്റ് കോപ്പറേറ്റീവ് ഇന്‍സ്പെക്ടേഴ്സ് ആന്റ് ആഡിറ്റേഴ്സ് അസോസിയേഷന്‍ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ തിരുവന്തപുരത്ത് വെബിനാര്‍ സംഘടിപ്പിച്ചു. സഹകരണ ആഡിറ്റ് ഡയറക്ടര്‍ ഷെരിന്‍ എം.എസ് IA & AS ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിണ്ടന്റ് ജിറ്റിസി ജോര്‍ജ് അദ്ധ്യക്ഷത വഹിച്ചു.

അനീതിക്കെതിരെയും അക്രമങ്ങള്‍ക്കെതിരെയും പ്രതികരിക്കാനുള്ള ശേഷി വനിതകള്‍ ആര്‍ജിക്കണം എന്നും വനിതകള്‍ക്ക് ബന്ധപ്പെടുന്ന ഏത് മേഖലകളിലായലുംമാന്യമായ സ്ഥാനം നല്‍കാന്‍ സാമൂഹിക ബോധവത്കരണം ആവശ്യമാണെന്നും വനിതകളുടെ ഭാഗത്തുനിന്ന് ഒരു മുന്നേറ്റം ഉണ്ടായാല്‍ മാത്രമെ സമൂഹം ശക്തി പ്രാപിക്കുകയുള്ളൂ എന്നും ഷെരിന്‍ പറഞ്ഞു. പ്രതീക്ഷകളുടെ സ്ത്രി ലോകം ‘ എന്ന വിഷയത്തെ ആസപദമാക്കി അഡ്വ: ആലീസ് കൃഷ്ണന്‍ പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ശ്രീവിദ്യ ആശംസറിയിച്ചു. കോഴിക്കോട് ജില്ലാ സെക്രട്ടറി ലത കെ.സ്വാഗതവും, വനിതാ ഫോറംചെയര്‍മാന്‍ ബബിത കെ.കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!