ആരോഗ്യഇന്‍ഷൂറന്‍സ് പദ്ധതിയില്‍ സഹകരണ വകുപ്പ് ജീവനക്കാര്‍ വിവരം നല്‍കണം

[email protected]

സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും നടപ്പാക്കുന്ന ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് സഹകരണ വകുപ്പ് ജീവനക്കാര്‍ വിവരം നല്‍കാന്‍ നിര്‍ദ്ദേശം. ജീവനക്കാരുടെയും ആശ്രിതരുടെയും വിവരങ്ങളാണ് നല്‍കേണ്ടത്. ഇതിനുള്ള വകുപ്പ് നോഡല്‍ ഓഫീസറായി സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസിലെ ഡെപ്യൂട്ടി രജിസ്ട്രാര്‍ ടി.ആര്‍.ഹരികുമാറിനെ നിയമിച്ചു.

ഓരോ ജില്ലയിലെയും ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെയും ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെയും ഓരോ ഉദ്യോഗസ്ഥരെ ജില്ലാതല നോഡല്‍ ഓഫീസറായി നിയമിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജില്ലാതല നോഡല്‍ ഓഫീസറെ 12നകം നിയമിക്കുകയും 15ന് മുമ്പായി ഇവരുടെ പേര് തസ്തിക ഫോണ്‍നമ്പര്‍ എന്നിവ വകുപ്പ് നോഡല്‍ ഓഫീസറെ അറിയിക്കുകയും വേണം.

ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയുമായ ബന്ധപ്പെട്ട വിവരങ്ങള്‍ അതത് നോഡല്‍ ഓഫീസര്‍മാര്‍ അവരുടെ പരിധിയിലെ ഡി.ഡി.ഒ.മാരെ അറിയിക്കണം. നിര്‍ദ്ദിഷ്ട ഫോറത്തില്‍ പാര്‍ട് ടൈം കണ്ടിജന്റ് ജീവനക്കാര്‍ വരെയുള്ളവരുടെ വിവരങ്ങള്‍ ഡി.ഡി.ഒ.മാരാണ് ശേഖരിക്കേണ്ടത്. ഈവിവരങ്ങള്‍ 26നകം ജില്ലാ നോഡല്‍ ഓഫീസര്‍ക്ക് കൈമാറണം. വര്‍ക്കിങ് അറേഞ്ച്‌മെന്റില്‍ മറ്റ് ഓഫീസുകളില്‍ ജോലിചെയ്യുന്നവരുടെ വിവരങ്ങളും ഡി.ഡി.ഒ.മാര്‍ ശേഖരിക്കണം.

ഇ-മെയിലില്‍ വിവരങ്ങള്‍ കൈമാറുമ്പോള്‍ gov.in എന്ന ഔദ്യോഗിക മെയില്‍ വിലാസം മാത്രമാണ് ഉപയോഗിക്കാന്‍ പാടുള്ളത്. സര്‍ക്കാര്‍ ഇ മെയില്‍ ഇല്ലാത്ത ഓഫീസര്‍മാര്‍ സി.ഡി.യില്‍ ശേഖരിച്ച് മുദ്രവച്ച് കൈമാറണം. സഹകരണ പരിശീലന കേന്ദ്രത്തിലെയും വിദേശത്തുള്ള ജീവനക്കാരുടെയും വിവരങ്ങള്‍ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസിലെ നോഡല്‍ ഓഫീസറാണ് ശേഖരിക്കേണ്ടത്. മില്‍മയിലെ ഓഡിറ്റര്‍മാരും മറ്റ് ഉദ്യോഗസ്ഥരും ജില്ലയിലെ ജോയിന്റ് ഡയറക്ടര്‍ ഓഫീസിലെ നോഡല്‍ ഓഫീസര്‍ക്ക് വിവരം കൈമാറണം.

< p style="font-size:17px; text-align:justify;"> സഹകരണ വകുപ്പില്‍നിന്ന് മറ്റൊരു വകുപ്പിലേക്ക് സേവനം മാറ്റിയ ഉദ്യോഗസ്ഥര്‍ നിലവിലെ തസ്തികയുടെ വിവരങ്ങള്‍ നല്‍കണം. സഹകരണ വകുപ്പില്‍നിന്ന് ബോര്‍ഡ്, കോര്‍പ്പറേഷന്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സഹകരണ അപ്പകസ് സ്ഥാപനങ്ങള്‍ എന്നിവയില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍ മാതൃവകുപ്പിലുള്ള വിവരങ്ങളാണ് നല്‍കേണ്ടത്.

സഹകരണ പരീക്ഷാബോര്‍ഡ്, സഹകരണ വിജിലന്‍സ്, സഹകരണ തെരഞ്ഞെടുപ്പ് കമ്മീഷന്‍, സഹകരണ ട്രിബ്യൂണല്‍, സംസ്ഥാന സഹകരണ ഓംബുഡ്‌സ്മാന്‍ ഓഫീസ് എന്നിവടങ്ങളിലെ ജീവനക്കാര്‍ വകുപ്പുതല നോഡല്‍ ഓഫീസര്‍ക്ക് നേരിട്ട് വിവരങ്ങള്‍ നല്‍കണമെന്നാണ് നിര്‍ദ്ദേശം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!