മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 42.26 ലക്ഷം നൽകി വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക്.

adminmoonam

കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് 42.26 ലക്ഷം രൂപ സംഭാവന നൽകി. ബാങ്കിന്റെ പൊതുനന്മ ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയും ഭരണസമിതി അംഗങ്ങളുടെ സിറ്റിംഗ് ഫീസും ജീവനക്കാരുടെ ഒരു മാസത്തെ ശമ്പളവും കൂട്ടിയാണ് ഈ തുക. ബാങ്ക് പ്രസിഡണ്ട് എ.ടി.ശ്രീധരൻ കോഴിക്കോട് സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ടി.വി. രാധാകൃഷ്ണന് നൽകി. ബാങ്ക് വൈസ് പ്രസിഡണ്ട് പി. പി.ചന്ദ്രശേഖരൻ, ഭരണസമിതി അംഗങ്ങളായ സി.ഭാസ്കരൻ, എ.കെ. ശ്രീധരൻ, കെ.എം. വാസു, സി. കുമാരൻ, സോമൻ മുതുവന, ആലിസ് വിനോദ്, അസിസ്റ്റന്റ് രജിസ്ട്രാർ സി. കെ. വിനോദ്, ബാങ്ക് സെക്രട്ടറി കെ.പി.പ്രദീപ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി എം.സുനിൽകുമാർ, കെപി സജിത്ത്‌ കുമാർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.

Latest News