സഹകരണ സംഘങ്ങളിലെ പാർടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻ പ്രായം 70 ആക്കി.

adminmoonam

സഹകരണ സംഘങ്ങളിലെ പാർട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻപ്രായം 70 വയസ്സാക്കി നിജപ്പെടുത്തി പ്രത്യേക അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചു. സർക്കാർ സർവീസിലെ പാർടൈം ജീവനക്കാരുടെ പെൻഷൻപ്രായം എഴുപത് വയസ്സാണ്. സർക്കാരിന്റെ പ്രഖ്യാപിത നയത്തിന് അനുസൃതമല്ലാതെയാണ് സഹകരണസംഘം രജിസ്ട്രാർ നേരത്തെ സർക്കുലർ പുറപ്പെടുവിച്ചിട്ടുള്ളതെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സഹകരണ സംഘങ്ങളിലെ ശമ്പള സ്കെയിൽ ഓപറ്റ് ചെയ്ത പാർട്ടൈം കണ്ടിജന്റ് ജീവനക്കാരുടെ പെൻഷൻ പ്രായം സർക്കാർ ജീവനക്കാരുടേതിന് സമാനമായി 70 വയസ്സ് ആയി നിജപ്പെടുത്തി അഡീഷണൽ സെക്രട്ടറി പി.എസ്.രാജേഷ് ഉത്തരവ് പുറപ്പെടുവിച്ചു.

Leave a Reply

Your email address will not be published.