സഹകരണസംഘം ജീവനക്കാര്‍ക്കും ക്ഷാമബത്ത പുതുക്കി
സംസ്ഥാനത്തെ സര്‍ക്കാര്‍ജീവനക്കാരുടെ ക്ഷാമബത്ത ഏഴു ശതമാനത്തില്‍നിന്ന് ഒമ്പതു ശതമാനമായി വര്‍ധിപ്പിച്ച സാഹചര്യത്തില്‍ വിവിധ സഹകരണസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും പുതിയ നിരക്കില്‍ ക്ഷാമബത്ത അനുവദിച്ചുകൊണ്ട് സഹകരണസംഘം രജിസ്ട്രാര്‍ മാര്‍ച്ച് 13 നു ഉത്തരവിട്ടു. 2021 ജനുവരി ഒന്നിനു പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സംഘങ്ങളിലെ ജീവനക്കാര്‍ക്ക് അതിനാനുപാതികമായ ക്ഷാമബത്താ വര്‍ധനവുണ്ടാകും ( അഞ്ചു ശതമാനം ). പുതിയ ശമ്പളപരിഷ്‌കരണം നടപ്പാക്കാത്ത സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ക്ഷാമബത്താവര്‍ധന എട്ടു ശതമാനമായിരിക്കും.
സഹകരണസ്ഥാപനങ്ങളുടെ അവസാനത്തെ ശമ്പളപരിഷ്‌കരണത്തില്‍ 45 ശതമാനം ക്ഷാമബത്തയാണ് അടിസ്ഥാന ശമ്പളത്തോടൊപ്പം ലയിപ്പിച്ചിട്ടുള്ളത്. ശമ്പളപരിഷ്‌കരണം നടപ്പാക്കിയ സഹകരണസ്ഥാപനങ്ങളിലെ / സംഘങ്ങളിലെ / ബാങ്കുകളിലെ ജീവനക്കാര്‍ക്ക് ഇതിനാനുപാതികമായ ക്ഷാമബത്തക്കാണ് അര്‍ഹതയുള്ളതെന്നു രജിസ്ട്രാറുടെ ഉത്തരവില്‍ ( RCS/3319/2024-EM (4) പറയുന്നു.
ഉത്തരവിന്റെ പകര്‍പ്പിനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: document-26 (3)