സംരഭകത്വ ലോണ്‍ മേളയുമായി താഴെക്കോട് സഹകരണ ബാങ്ക്
വനിതാ സ്വയം തൊഴില്‍ സംരംഭകര്‍ക്ക് സാമ്പത്തിക പിന്തുണ നല്‍കുന്നതിന്റെ ഭാഗമായി പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് താഴെക്കോട് സര്‍വ്വീസ് സഹകരണ ബാങ്കുമായി ചേര്‍ന്ന് സംരംഭകത്വ ലോണ്‍ മേള (ഫിനാന്‍ഷ്യല്‍ അസിസ്റ്റന്‍സ് ഫോര്‍ സെല്‍ഫ് എംപ്ലോയീഡ് എന്റെര്‍പ്രൈസസ്) ന ടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. കെ. മുഹമ്മദ് മുസ്തഫ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ പ്രബീന ഹബീബ് അധ്യക്ഷയായി.
താഴെക്കോട് ട്രസ്റ്റി ഫുഡ് പ്രോഡക്ട്‌സ്, ബിസ്മി ഫുഡ് പ്രൊഡക്ട്‌സ്, നീനുസ് ഫുഡ് പ്രൊഡക്ടസ് എന്നീ വനിതാ സ്വയം തൊഴില്‍ ഗ്രൂപ്പുകള്‍ക്ക് വ്യവസായ വകുപ്പിന്റെ സഹകരണത്തോടെ 50% സബ്സിഡിയോടുകൂടി ഫണ്ട് നല്‍കിക്കൊണ്ട് ധനസഹായ വിതരണം ബാങ്ക് പ്രസിഡന്റ് എ. കെ. സെയ്ത് മുഹമ്മദ് മാസ്റ്റര്‍ നിര്‍വ്വഹിച്ചു. പി. ടി. സിദ്ധീഖ്, വി. മുസ്തഫ മാസ്റ്റര്‍, ടി. വി ഉണ്ണികൃഷ്ണന്‍, എം. കെ. ജുമൈലത്ത്, പി. സുമയ്യ, ഒ. മൈമൂന,കെ. കെ ജംഷീന,അന്‍വര്‍, എന്‍. ബുഷറ, കെ. സുഹറ, കെ. കെ. ആസ്യ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റ് എം. കെ. സാബിക്ക സത്താര്‍ സ്വാഗതവും എന്‍. ബഷീര്‍ നന്ദിയും പറഞ്ഞു.