സംരംഭങ്ങളുമായി യുവാക്കളും സ്ത്രീകളും; കേരളത്തില്‍ നല്‍കിയത് 11,577 കോടി വായ്പ
കേരളത്തിലും പുതുസംരംഭങ്ങള്‍ കൂടുന്നു. സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കായി പ്രധാനമന്ത്രി മുദ്ര യോജന(പി.എം.വൈ.) പദ്ധതിയില്‍ ഈ സാമ്പത്തിക വര്‍ഷം കേരളത്തില്‍ അനുവദിച്ചത് 11,577.58 കോടിരൂപയുടെ വായ്പ. ഇതില്‍ 11,443.29 കോടിരൂപ ഇതുവരെ വിതരണം ചെയ്തു. 13,45,509 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കള്‍. യുവാക്കളും സ്ത്രീകളും സംരംഭങ്ങളിലേക്ക് കൂടുതലായി വരുന്നുവെന്നതാണ് ഇത് സംബന്ധിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത്.
മുദ്രാവായ്പയുടെ വിനിയോഗം സഹprime ministersകരണ ബാങ്കുകളിലും സംരംഭ വായ്പ പ്ലാന്‍ തയ്യാറാക്കേണ്ടതിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 17,81,474 അപേക്ഷകര്‍ക്കായി 15,400.47 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചിരുന്നത്. രണ്ടാംവര്‍ഷത്തിലാണ് 11,577 കോടിയായത്. ശിശു, കിഷോര്‍, തരുണ്‍ എന്നിങ്ങനെ മൂന്ന് സ്‌കീമുകളിലായാണ് മുദ്രയോജനയ്ക്ക് കീഴില്‍ വായ്പകള്‍ നല്‍കുന്നത്. 50,000 രൂപവരെയുള്ള വായ്പകളാണ് ശിശു സ്‌കീമില്‍ അനുവദിക്കുന്നത്. 50,000 മുകളില്‍ അഞ്ചുലക്ഷം രൂപവരെ കിഷോര്‍ സ്‌കീമിലും അഞ്ചുമുതല്‍ പത്തുലക്ഷം രൂപവരെ തരുണ്‍ സ്‌കീമിലുമാണ് അനുവദിക്കുന്നത്. ബാങ്കുകള്‍, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍, മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ എന്നിവ വഴിയാണ് മുദ്രവായ്പകള്‍ അനുവദിക്കുന്നത്. മുദ്രാവായ്പയുടെ 70ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ഇതില്‍തന്നെ 25 ശതമാനവും തുടക്കക്കാരായ സംരംഭകരാണ്. 4.76കോടിയാണ് മൊത്തം ഗുണഭോക്താക്കളുടെ എണ്ണം.
ശിശു സ്‌കീം -2735 കോടി
കിഷോര്‍ സ്‌കീം -5830
തരുണ്‍ സ്‌കീം -3011 കോടി
സഹകരണ സംഘങ്ങളെയും സംരംഭങ്ങളിലേക്ക് നയിക്കണമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും ഇത് ഫലപ്രമായിട്ടില്ല. സഹകരണ സംഘങ്ങള്‍ നേരിട്ട് ഏറ്റെടുക്കുന്ന സംരംഭങ്ങള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതിയുള്ളത്. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ കൂട്ടായ്മകള്‍ രൂപീകരിച്ച് സംരംഭങ്ങള്‍ തുടങ്ങുമ്പോഴാണ് സഹകണ ഫണ്ട് കൂടുതലായി വിനിയോഗിക്കാനാകുക. എന്നാല്‍, ഇത്തരത്തില്‍ സ്വാശ്രയ കൂട്ടായ്മ രൂപീകരിക്കാന്‍ കേരളത്തില്‍ അനുമതിയില്ല. സംഘങ്ങള്‍ക്ക് അനുബന്ധ സ്ഥാപനങ്ങള്‍ തുടങ്ങുന്നതിനും നിയന്ത്രണമുണ്ട്. സംരംഭങ്ങളിലേക്ക് യുവാക്കളും സ്ത്രീകളും കൂട്ടമായി വരുന്നതിന്റെ സാധ്യത സഹകരണ മേഖലയും ഉപയോഗിക്കണമെന്ന അഭിപ്രായം ഇതിനകം ഉയര്‍ന്നിട്ടുണ്ട്.