വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം നടത്തി

Deepthi Vipin lal

സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ ഭാഗമായി എറണാകുളം വെണ്ണല സര്‍വീസ് സഹകരണ ബാങ്ക് മാവിന്‍ തൈകള്‍ വിതരണം നടത്തി. മേയര്‍ അഡ്വ.എം.അനില്‍കുമാര്‍ ബാങ്കിലെ മുതിര്‍ന്ന അംഗം എം.കെ.സുരേന്ദ്രന് മാവിന്‍ തൈ നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു. വെണ്ണല ബാങ്ക് പ്രസിഡന്റ് അഡ്വ.എ.എന്‍.സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിന്റ് രജിസ്ട്രാര്‍ കെ.സജീവ് കര്‍ത്ത, തിരുമറയൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബെന്നി കെ.പൗലോസ്, പി.എച്ച്.ഷാഹൂല്‍ ഹമീദ്, കെ.ടി.സാജന്‍, എ.ജെ.ഇഗ്‌നേഷ്യസ്, കെ.ശ്രീലേഖ, എം.എന്‍.ലാജി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!