വടകര റൂറല്‍ ബാങ്ക് വിഷു -ഈസ്റ്റര്‍ -റംസാന്‍ വിപണി ആരംഭിച്ചു

Deepthi Vipin lal

കണ്‍സ്യുമർഫെഡും കോഴിക്കോട് വടകര കോ. ഓപ്പറേറ്റീവ് റൂറല്‍ ബാങ്കും ചേർന്ന് സംഘടിപ്പിക്കുന്ന വിഷു-ഈസ്റ്റര്‍ -റംസാന്‍ വിപണിയുടെ വടകര താലൂക്ക് തല ഉദ്ഘാടനം റൂറല്‍ ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരന്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡണ്ട് പി. പി. ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു.

സഹകരണ യൂണിറ്റ് ഇന്‍സ്പെക്ടര്‍ ഒ.എം.ബിന്ദു വാഴയില്‍ ആദ്യ കിറ്റ് സുജാതക്കു നല്‍കി. അസിസ്റ്റന്റ് ഡയറക്ടര്‍ എം. ജി. സന്തോഷ് കുമാര്‍,ഭരണ സമിതി അംഗംങ്ങളായ സി. ഭാസ്‌കരന്‍, സി. കുമാരന്‍, അഡ്വ. ഇ. എം. ബാലകൃഷ്ണന്‍, സോമന്‍ മുതുവന, എ. കെ. ശ്രീധരന്‍, ആലിസ് വിനോദ്, സ്റ്റാഫ് കൌണ്‍സില്‍ പ്രസിഡന്റ് കെ. പി. സജിത്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ സ്വാഗതവും ചീഫ് അക്കൗണ്ടന്റ് വി. വി. പ്രേമ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!