മൂന്നാംവഴി പാലക്കാട് ഓഫീസ് ഉദ്ഘാടനം ചെയ്തു

[email protected]

മൂന്നാംവഴി സഹകരണ മാസികയുടെ മൂന്നാമത്തെ ഓഫീസ് പാലക്കാട്ട് തുറന്നു. മാര്‍ക്ക് മീഡിയ മാനേജിങ് ഡയരക്ടറും മൂന്നാംവഴി സഹകരണ മാസികയുടെ എഡിറ്ററുമായ സി.എന്‍. വിജയകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. ‘മൂന്നാംവഴി’ മാനേജര്‍ ദീപ കെ. അരവിന്ദാക്ഷന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

2017 നവംബറിലാണ് മൂന്നാംവഴി കോഴിക്കോട്ട് നിന്ന് പ്രസിദ്ധീകരണം ആരംഭിച്ചത്. മൂന്നാം വഴിയുടെ ന്യൂസ് പോര്‍ട്ടല്‍ 2018 മെയ് മാസത്തില്‍ പ്രവര്‍ത്തനം തുടങ്ങി. കണ്ണൂര്‍ ഓഫീസ് ഒക്ടടോബറിലും പ്രവര്‍ത്തനം തുടങ്ങി. www.moonamvazhi.com വെബ് സൈറ്റില്‍ സഹകരണ വാര്‍ത്തകള്‍ അപ്പപ്പോള്‍ വായനക്കാര്‍ക്ക് കിട്ടുന്നതാണ്.. Youtube/moonamvazhi എന്ന ഐഡിയില്‍ യുട്യൂബ് ചാനലും കിട്ടും.

കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന കമ്മിറ്റി അംഗവും പാലക്കാട് ജില്ലാസെക്രട്ടറിയുമായ മണികണ്ഠന്‍ കെ.വി സ്വാഗതവും ഉദയകുമാര്‍ നന്ദിയും പറഞ്ഞു. കലാധരന്‍ ( ജില്ലാ സെക്രട്ടറി ,സി.എം.പി) ഹംസ ( പ്രസിഡന്റ് , മണ്ണാര്‍ക്കാട് അര്‍ബന്‍ ക്രെഡിറ്റ് സൊസൈറ്റി) , അരവിന്ദന്‍ ( കേരള സഹകരണ ഫെഡറേഷന്‍, ജില്ലാസെക്രട്ടറി) , അനില്‍ വള്ളിക്കാട് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.