പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് ടര്‍ഫ് ആരംഭിച്ചു

moonamvazhi

പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്കിന്റെ ഫുട്‌ബോള്‍/ക്രിക്കറ്റ് ടര്‍ഫിന്റെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി അഡ്വ.പി. രാജീവ് നിര്‍വഹിച്ചു. പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡന്റ് എ.ബി. മനോജ് സ്വാഗതം പറഞ്ഞു. ഇവയര്‍ സോഫ്‌ടെക്കിന്റെ സാങ്കേതിക സഹായത്തോടെയുളള എ.ടി.എം കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം വൈപ്പിന്‍ എം.എല്‍.എ കെ.എന്‍ ഉണ്ണികൃഷ്ണന്‍ നിര്‍വഹിച്ചു. ലോഗോ പ്രകാശനം ജോയിന്റ് രജിസ്ട്രാര്‍ സജീവ് കര്‍ത്ത നിര്‍വ്വഹിച്ചു. കേരള സന്തോഷ് ട്രോഫി ടീം കോച്ച് സജി ജോയ് മുഖ്യാതിഥിയായിരുന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സിംന സന്തോഷ്, മുന്‍ ജില്ലാ സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ടി.ആര്‍. ബോസ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ പി.പി. അജിത് കുമാര്‍, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം കെ.ബി. അറുമുഖന്‍, ജില്ലാ പഞ്ചായത്ത് അംഗം എ.സ്. അനില്‍ കുമാര്‍, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാര്‍, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് രശ്മി അനില്‍കുമാര്‍, ടി.എസ്. രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഗിരിജ അജിത് കുമാര്‍ കൃതഞ്ജത രേഖപ്പെടുത്തി. ബാങ്ക് സെക്രട്ടറി കെ.എസ്. ജയ്‌സി, എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News