സഹകരണമേഖലയുടെ സാങ്കേതിക പുരോഗതിക്ക് സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു സഹകരണ വകുപ്പ് സെക്രട്ടറി.

[email protected]

സഹകരണമേഖലയുടെ സാങ്കേതിക പുരോഗതിക്കായി സംസ്ഥാന സർക്കാർ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നു സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി ഐ.എ.എസ് പറഞ്ഞു. മൂന്നാംവഴി ഓൺലൈന്റെ ” സഹകരണമേഖല സാങ്കേതിക രംഗത്ത് പുറകിലോ” എന്ന ക്യാമ്പയിനിൽ പ്രതികരിക്കുകയായിരുന്നു അവർ.

സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങളിൽ നൂറോളം സംഘങ്ങൾ കമ്പ്യൂട്ടർവൽക്കരണം പോലും നടക്കാത്തവയാണ്. ആദ്യഘട്ടത്തിൽ എല്ലാ പ്രാഥമിക സഹകരണ സംഘങ്ങളിലും കോർ ബാങ്കിംഗ് കൊണ്ടുവരാനാണ് ഉദ്ദേശിക്കുന്നത്. പ്രാഥമിക സഹകരണ സംഘങ്ങൾ ക്കായി കോമൺ സോഫ്റ്റ്‌വെയർ പദ്ധതി സർക്കാരിന്റെ മുൻപിൽ ഉണ്ട്. ഇതിനായി നബാർഡിന്റെ സാമ്പത്തിക സഹായം പ്രതീക്ഷിക്കുന്നുണ്ട്. ഒപ്പം സർക്കാർ സഹായവും വേണ്ടിവരും. എന്തായാലും സാങ്കേതിക പുരോഗതിക്കായി സർക്കാർ പ്രത്യേക ശ്രദ്ധയാണ് സഹകരണമേഖലയിൽ ചെലുത്തുന്നത്. ഈ വിഷയത്തിൽ സർക്കാരിന് മുന്നിൽ ഇപ്പോൾ ഒരു ഫയൽ ഉണ്ട്. കേരള ബാങ്കിന്റെ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ഇന്റഗ്രേറ്റഡ് സോഫ്റ്റ്‌വെയറിനു വേണ്ടിയുള്ള നടപടികൾ നടക്കുകയാണ്. കേരളബാങ്ക് യാഥാർത്ഥ്യമാകുന്ന മുറയ്ക്ക് സംസ്ഥാനത്തെ മുഴുവൻ സഹകരണ ബാങ്കുകളിലെ ഉപഭോക്താക്കൾക്കും ബാങ്കിംഗ് ട്രാൻസാക്ഷൻ നടക്കാൻ ഉതകുന്ന രീതിയിൽ കോമൺ സോഫ്റ്റ്‌വെയർ കൊണ്ടുവരാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ജില്ലാ ബാങ്കുകളിലും സംസ്ഥാന സഹകരണ ബാങ്കിലും കോർബാങ്കിങ് ഉണ്ട്. എന്നാൽ മുഴുവൻ സഹകരണ ബാങ്കുകളിലും കാലഘട്ടത്തിനനുസരിച്ച് സാങ്കേതിക പുരോഗതി കൈവരിക്കേണ്ടതുണ്ട്. ഇക്കാര്യം സർക്കാരിന്റെ ഗൗരവ പരിഗണനയിലാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!