സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ഇനി ജവഹര്‍ സഹകരണ ഭവനില്‍

Deepthi Vipin lal

സഹകരണ പെന്‍ഷന്‍ ബോര്‍ഡ് ജവഹര്‍ സഹകരണ ഭവനിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് സെക്രട്ട്രറി മിനി ആന്റെണി ഉദ്ഘാടനം ചെയ്തു.

പെന്‍ഷന്‍ ബോര്‍ഡ് ചെയര്‍മാന്‍ സി. ദിവാകരന്‍ അധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന ജീവനക്കാരുടെ വെല്‍ഫയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ കെ. രാജഗോപാല്‍ , കേരള സംസ്ഥാന സഹകരണ വികസ ക്ഷേമനിധി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.മമ്മിക്കുട്ടി എന്നിവര്‍ സംസാരിച്ചു. പെന്‍ഷന്‍ ബോര്‍ഡ് ഡയരക്ടര്‍ വി. കുഞ്ഞികൃഷ്ണന്‍ സ്വാഗതവും ഡയരക്ടര്‍ എം. സുകുമാരന്‍ നന്ദിയും പറഞ്ഞു.

സഹകരണ പെന്‍ഷന്‍ ബോര്‍ഡിന്റെ പുതിയ വിലാസം : കേരള സംസ്താന സഹകരണ ജീവനക്കാരുടെ പെന്‍ഷന്‍ ബോര്‍ഡ് , ജവഹര്‍ സഹകരണ ഭവന്‍, 7-ാം നില, ഡി.പി.ഐ. ജംങ്ഷന്‍, തൈക്കാട് പി.ഒ., തിരുവനന്തപുരം-695014 ഇ-മെയില്‍ : [email protected], വെബ്‌സൈറ്റ്: www.kscepb.com

Leave a Reply

Your email address will not be published.

Latest News