തൃശ്ശൂർ കളക്ടറേറ്റിൽ തീപിടുത്തം. ഇലക്ഷൻ പ്രോഗ്രാമിങ് റൂം കത്തിനശിച്ചു

adminmoonam

 

തൃശൂർ കളക്ടേറ്റിൽ തീ പിടുത്തത്തിൽ ഫയലുകളും
കമ്പ്യൂട്ടറുകളും ഉൾപ്പെടെ നിരവധി സാധനങ്ങൾ കത്തിനശിച്ച്
കനത്തനഷ്ടം.കളക്ട്രേറ്റിലെ
തെരെഞ്ഞെടുപ്പ് വിഭാഗത്തിലാണ് തീ
പിടുത്തമുണ്ടായത്.
പുലർച്ചെയാണ് തീപടർന്നത് ശ്രദ്ധയിൽപ്പെട്ടത്.
കളക്ട്രേറ്റിൽ
സുരക്ഷയിലുണ്ടായിരുന്ന പോലീസുകാർ
വിവരമറിയിച്ചതനുസരിച്ചു
അഗ്നിരക്ഷാസേനയെത്തി തീ അണച്ചു.


എന്നാൽ ഇതിനിടയിൽ തീ പടർന്ന് ഫയലുകളും കമ്പ്യൂട്ടറുകളും തെരഞ്ഞെടുപ്പ് രേഖകൾ അടക്കമുള്ളവ പൂർണമായും കത്തി നശിച്ചു. കളക്ടറേറ്റിൽ ഒന്നാം നിലയിലാണ് ഈ മുറി. കളക്ടറേറ്റ് കെട്ടിടത്തിൽ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന ട്രഷറിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് പുക ഉയരുന്നത് കണ്ടത്. മുറിയിലെ എ.സിയിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് കരുതുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!