കെ. ദിവാകരനുണ്ണിക്ക് ശ്രദ്ധാഞ്ജലി

Deepthi Vipin lal

35 വര്‍ഷം തിരുവില്വാമല സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായി പ്രവര്‍ത്തിച്ച കെ. ദിവാകരനുണ്ണി (68) അന്തരിച്ചു. തിരുവില്വാമല ബാങ്കിന്റെ ഭരണസമിതിയംഗമായിട്ടാണ് തുടക്കം. ബാങ്കിനെ നവീകരിച്ചും നിക്ഷേപ പരിധി ലക്ഷ്യം കൈവരിച്ചും ക്ലാസ് ആറിലായിരുന്ന സ്‌പെഷ്യല്‍ ഗ്രേഡിലേക്കും സൂപ്പര്‍ ഗ്രേഡിലേക്കും മാറ്റാന്‍ ഇദ്ദേഹത്തിനായി.

ബാങ്കിന് പുതിയ ഹൈടെക് കെട്ടിടസമുച്ചയം അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. 2019 ഡിസംബറില്‍ ഹൈടെക് കെട്ടിടസമുച്ചയം സഹകരണ വകുപ്പ് മന്ത്രി ഉദ്ഘാടനം ചെയ്തു. കുറുമങ്ങാട്ട് പാടശേഖര സമിതി പ്രസിഡന്റ്, ചക്കച്ചന്‍കാട് വികസന സമിതി പ്രസിഡന്റ്, മലേശമംഗലം എന്‍.എസ്.എസ്. കരയോഗം പ്രസിഡന്റ്, എളനാട് ബ്ലോക്ക് മാര്‍ക്കറ്റിങ് സഹകരണ സംഘം ഡയരക്ടര്‍ ബോര്‍ഡംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Latest News