കാലിക്കറ്റ് സിറ്റി ബാങ്ക് സൗജന്യ സംഭാര വിതരണം തുടങ്ങി

Deepthi Vipin lal

കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മുന്‍ വര്‍ഷങ്ങളിലേതുപോലെ വേനല്‍ക്കാലത്ത് സൗജന്യ സംഭാര വിതരണം തുടങ്ങി. കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡിലെ വിതരണം മാതൃഭൂമി മാനേജിങ് എഡിറ്റര്‍  പി.വി. ചന്ദ്രനും മൊഫ്യൂസല്‍ ബസ് സ്റ്റാന്‍ഡ് പരിസരത്തെ വിതരണം ബാങ്ക് ഡയരക്ടര്‍ ഷവലിയാര്‍ സി.ഇ. ചാക്കുണ്ണിയും ഉദ്ഘാടനം ചെയ്തു.


പ്രതിദിനം 5000 പാക്കറ്റ് മില്‍മ സംഭാരം വിതരണം ചെയ്യും. ബാങ്ക് പന്ത്രണ്ടാമത്തെ വര്‍ഷമാണ് സംഭാരം വിതരണം നടത്തുന്നത്. കഴിഞ്ഞ വര്‍ഷം കോവിഡ് വ്യാപനം മൂലം വിതരണം ചെയ്യാന്‍ സാധിച്ചില്ല.

ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍ കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ബാങ്ക് ഡയറക്ടര്‍മാരായ പി.ദാമോദരന്‍, പി.എ. ജയപ്രകാശ്, അഡ്വ. എ. ശിവദാസ്, അഡ്വ. കെ. പി രാമചന്ദ്രന്‍ , ജനറല്‍ മാനേജര്‍ സാജു ജെയിംസ്, അസി. ജനറല്‍ മാനേജര്‍മാരായ രാഗേഷ് കെ, നന്ദു കെ.പി എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News