എന്റെ കേരളം പ്രദര്‍ശന വിപണന മേള: ഘോഷയാത്രയില്‍ സജീവമായി സഹകരണ വകുപ്പും

moonamvazhi

വര്‍ണാഭമായ ഘോഷയാത്രയോടെ ‘എന്റെ കേരളം പ്രദര്‍ശന വിപണന മേള’ യ്ക്ക് ബീച്ചില്‍ തുടക്കമായി. സഹകരണ വകുപ്പും മേളയില്‍ പങ്കാളിയായി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് മേള സംഘടിപ്പിച്ചത്. ഘോഷയാത്രയ്ക്ക് പൊലിമ കൂട്ടാന്‍ വിവിധ കലാരൂപങ്ങളും കലാപ്രകടനങ്ങളും ഘോഷയാത്രയില്‍ അണിനിരന്നു.

മാനാഞ്ചിറ ബിഇഎം സ്‌കൂള്‍ പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്ര ബീച്ചില്‍ അവസാനിച്ചു. പഞ്ചവാദ്യം, കാവടിയാട്ടം, നിശ്ചല ദൃശ്യം, തെയ്യം തുടങ്ങി വിവിധ കലാരൂപങ്ങള്‍ എന്നിവയുടെ പൊലിമയോടെ സഹകരണ സംഘങ്ങളിലെ ജീവനക്കാരും ഘോഷയാത്രയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.