പാനൂര്‍ ബില്‍ഡിങ് സഹകരണ സംഘത്തിന് എഡ്യൂഷോപ്പ്

[email protected]

പാനൂര്‍ കോഓപ്പറേറ്റീവ് ബില്‍ഡിങ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ പാനൂരില്‍ സഹകരണ എഡ്യൂഷോപ്പ് തുറന്നു. സൊസൈറ്റിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ഭാഗമായാണിത്

പാനൂര്‍ പത്മ സ്‌ക്വയറില്‍ കെ.കെ. രാഗേഷ് എം.പി. ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഇ.കെ. അശോക് കുമാര്‍ അധ്യക്ഷനായി.പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കെ.പി. മോഹനനും എസ്.എസ്.എല്‍.സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ കെ.കെ.പവിത്രനും അനുമോദിച്ചു. എ.വി. ബാലന്‍, വി. സുരേന്ദ്രന്‍, പി.ദിനേശന്‍, പി പ്രഭാകരന്‍, കെ.കെ. ധനഞ്ജയന്‍, കെ. മുകുന്ദന്‍, പി. രാജീവന്‍,കെ.പി. ചന്ദ്രന്‍, എ.പ്യാരി എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!