അഡ്മിനിസ്ട്രേറ്റര്‍ക്കും വോട്ടവകാശം: സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സ്

Deepthi Vipin lal

സഹകരണ നിയമത്തില്‍ ഭേദഗതിക്ക് ഓര്‍ഡിനന്‍സ്. മേഖലാ ക്ഷീരോല്‍പ്പാദക യൂണിയനിലെ വോട്ടവകാശംസബന്ധിച്ച് വ്യക്തത വരുന്നതിനാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാന്‍ മന്ത്രിസഭാ യോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തത്.

മേഖലാ യൂണിയനില്‍ ആനന്ദ് മാതൃകാ ക്ഷീരോല്‍പ്പാദന സഹകരണ സംഘത്തിന്റെ പ്രസിഡന്റിനാണ് വോട്ടവകാശമുള്ളത്. ജനറല്‍ ബോഡിയില്‍ പങ്കെടുക്കാനും പ്രസിഡന്റിനു മാത്രമാണ് അവകാശമുള്ളത്. ഈ വകുപ്പ് പ്രാബല്യത്തില്‍ വന്നതോടെ പ്രസിഡന്റ് ഇല്ലാത്ത അഡ്മിനിസ്ട്രേറ്ററോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയെ ഭരണം നിയന്ത്രിക്കുന്ന സംഘങ്ങള്‍ക്ക് വോട്ടവകാശം ഇല്ലാത്ത സാഹചര്യമുണ്ടായി. കേന്ദ്ര നിയമപ്രകാരവും സഹകരണ തത്വങ്ങള്‍ക്കും അടിസ്ഥാനമാക്കിയും പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കു ലഭിക്കുന്ന അവകാശമാണ് അപ്പെക്സ് സ്ഥാപനത്തിലേയ്ക്കുള്ള വോട്ടവകാശം. അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിന്റെ കീഴില്‍ ആയത് കൊണ്ടു മാത്രം പ്രാഥമിക അവകാശം നിഷേധിക്കാന്‍ പാടില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് അഡ്മിനിസ്ട്രേറ്റര്‍ക്കോ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി നിശ്ചയിക്കുന്ന പ്രതിനിധിക്കോ വോട്ടവകാശം ലഭ്യമാക്കുന്ന ഭേദഗതി നടപ്പിലാക്കുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!