സഹകരണ എക്‌സ്‌പോയുടെ ചിറയിന്‍കീഴ് താലൂക്ക് തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

Deepthi Vipin lal

തിരുവനന്തപുരം ചിറയിന്‍കീഴ് താലൂക് ടൂറിസം സഹകരണം സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സഹകരണ എക്‌സ്‌പോയുടെ ചിറയിന്‍കീഴ് താലൂക്ക് തല പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആറ്റിങ്ങല്‍ കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു. ചിറയിന്‍കീഴ് താലൂക്ക് ടൂറിസം കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് ഇളമ്പ ഉണ്ണികൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അവനവഞ്ചേരി രാജു, കൗണ്‍സിലര്‍ ശങ്കര്‍, ഇളമ്പ റൂറല്‍ കോ ഓപ്പറേറ്റിവ് സൊസൈറ്റി പ്രസിഡന്റ് എ.സബീല, സിറ്റ്‌കോ സെക്രട്ടറി രതീഷ് രവീന്ദ്രന്‍, സജിന്‍, സംഗീത, ധന്യ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!