കൃഷക്ഭാരതി കോഓപ്പറേറ്റീവില്‍ ഒഴിവുകള്‍

moonamvazhi

കൃഷക്ഭാരതി കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് (ക്രിബ്‌കോ) ജെ.ജി.എം/ഡി.ജി.എം. (പ്രൊഡക്ഷന്‍), ഡി.എം/എ.എം (ലബോറട്ടറി), എച്ച്.ആര്‍.അസിസ്റ്റന്റ് മാനേജര്‍, ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ അക്കൗണ്ട്‌സ് അസിസ്റ്റന്റ് ഗ്രേഡ് എല്‍1 തസ്തികയ്ക്കുവേണ്ടത് റെഗുലര്‍കോഴ്‌സായി പഠിച്ച് 60 ശതമാനമെങ്കിലും മാര്‍ക്കോടെ നേടിയ ബി.കോമും എം.കോമുമാണ്. ഒക്ടോബര്‍ 31ന് 27 വയസ്സു കവിയരുത്. രണ്ട് ഒഴിവാണുള്ളത്. പുണെയിലാണ് ഒഴിവുകള്‍. ശമ്പളനിരക്ക് :30,000-60,000 രൂപ. കൂടാതെ മറ്റാനുകൂല്യങ്ങളും. ഡിസംബര്‍ എട്ടിനകം അപേക്ഷിക്കണം. ജോയിന്റ് ജനറല്‍ മാനേജര്‍/ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ (പ്രൊഡക്ഷന്‍സ്) തസ്തികയ്ക്കുവേണ്ടതു കെമിക്കല്‍ വിഷയത്തില്‍ 60 ശതമാനം മാര്‍ക്കോടെ ബി.എ/ ബി.ടെക് ആണ്. ഒരു ഒഴിവാണുള്ളത്. വലിയ വളംശാലയില്‍ പ്രവൃത്തിപരിചയം വേണം. സി1 ഗ്രേഡിലാണെങ്കില്‍ 25 വര്‍ഷവും ഗ്രേഡ് ഡി യിലാണെങ്കില്‍ 23 വര്‍ഷവുമാണു പരിചയം വേണ്ടത്. സി1 ലാണെങ്കില്‍ 50 വയസ്സും ഗ്രേഡ് ഡി യിലാണെങ്കില്‍ 52 വയസ്സുമാണു പ്രായപരിധി. സൂറത്തിലെ ക്രിബ്‌കോ പ്ലാന്റിലായിരിക്കും നിയമനം. ശമ്പളനിരക്ക് ഗ്രേഡ് സി1ല്‍ 1,35,000-2,70,000 രൂപയും ഗ്രേഡ് ഡിയില്‍ 1,30,000-2,60,000 രൂപയും. ഡിസംബര്‍ ഏഴിനകം അപേക്ഷിക്കണം.

അസിസ്റ്റന്റ് മാനേജര്‍ (എച്ച്.ആര്‍) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. പ്രായപരിധി 46 വയസ്സ്. യോഗ്യത: എം.എസ്. ഡബ്ലിയു/ എം.എച്ച്.ആര്‍.എം./ബിരുദം+എല്‍.എല്‍ബി+പി.എം./എച്ച്.ആര്‍.എമ്മില്‍ പി.ജി. ഡിപ്ലോമ/ റെഗുലര്‍ ഫുള്‍ടൈം എം.ബി.എ (എച്ച.ആര്‍)/ എം.എച്ച്.ആര്‍.ഡി/ മാനേജ്‌മെന്റില്‍ (എച്ച്.ആര്‍. സ്‌പെഷ്യലൈസേഷന്‍) തുല്യബിരുദാനന്തരഡിപ്ലോമ. 21 വര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. ഡി്‌സംബര്‍ ഏഴിനകം അപേക്ഷിക്കണം. ശമ്പളനിരക്ക് 73,000-1,70,000രൂപ. സൂറത്തിലെ ക്രിബ്‌കോ പ്ലാന്റിലായിരിക്കും നിയമനം. ഡെപ്യൂട്ടി മാനേജര്‍/അസിസ്റ്റന്റ് മാനേജര്‍ (ലബോറട്ടറി) തസ്തികയില്‍ ഒരു ഒഴിവാണുള്ളത്. 60 ശതമാനം മാര്‍ക്കോടെ മൈക്രോബയോളജിയില്‍ ബി.എസ്‌സിയും എം.എസ്‌സിയും പി.എച്ച്ഡിയും വേണം. ഗ്രേഡ് ജി യിലാണെങ്കില്‍ ഏഴും ജി1ല്‍ ആണെങ്കില്‍ നാലുംവര്‍ഷത്തെ പരിചയം വേണം. പ്രായപരിധി 34 വയസ്സ്. സൂറത്തിലെ ക്രിബ്‌കോ പ്ലാന്റിലായിരിക്കും നിയമനം. ശമ്പളനിരക്ക്: ജി ഗ്രേഡില്‍ 77,000-2,10,000 രൂപ. ഗ്രേഡ് ജി1ല്‍ 73,000- 1,70,000 രൂപ. ഡിസംബര്‍ നാലിനകം അപേക്ഷിക്കണം. എല്ലാ തസ്തികയിലും അഭിമുഖത്തിലൂടെയാണു തിരഞ്ഞെടുപ്പ്. കൂടുതല്‍ വിവരങ്ങള്‍ www.kribhco.net എന്ന വെബ്‌സൈറ്റിന്റെ കരിയര്‍ സെക്ഷനില്‍ ലഭിക്കും.