ക്രിബ്‌കോയില്‍ സ്ഥിരമാകാന്‍ സാധ്യതയുള്ള ട്രെയിനി ഒഴിവുകള്‍
പ്രമുഖസഹകരണസംരംഭമായ കൃഷക് ഭാരതി കോഓപ്പറേറ്റീവ് ലിമിറ്റഡില്‍ അമ്പത്തയ്യായിരം രൂപ സ്റ്റൈപ്പന്റ് ഉള്ളതും സ്ഥിരനിയമസാധ്യതയുള്ളതുമായ ഗ്രാജുവേറ്റ് എഞ്ചിനിയര്‍ ട്രെയിനികളുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഗേറ്റ്-2026 സ്‌കോര്‍ കാര്‍ഡുള്ളവര്‍ക്ക് അപേക്ഷിക്കാം. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്‌ട്രുമെന്റേഷന്‍, കമ്പ്യൂട്ടര്‍ വിഭാഗങ്ങളിലാണ് ഗ്രാജുവേറ്റ് എഞ്ചിനിയര്‍ ട്രെയിനികളെ എടുക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദത്തോടെയാണു ഗേറ്റ് യോഗ്യത നേടിയിരിക്കേണ്ടത്. 35 അംഗീകൃത ഇന്‍സ്‌റ്റിറ്റിയൂട്ടുകളും 31 എന്‍ഐറ്റികളിലും നാലു ഇതരപ്രമുഖസംസ്ഥാപനങ്ങളിലും നിന്ന് ബിടെക്കോ ബിഇയോ നേടിയവരായിരിക്കണം.

അറുപത്തഞ്ചുശതമാനത്തില്‍കൂടുതല്‍ മാര്‍ക്കു ബി.ടെക്കിനോ ബി.ഇ.ക്കോ നേടിയിരിക്കണം. ഫലം കാക്കുന്നവര്‍ക്കും ഏഴാംസെമസ്റ്റര്‍വരെ എത്തിയര്‍ക്കും അറുപത്തഞ്ചുശതമാനം മാര്‍ക്കുണ്ടായിരിക്കണം. ബി.ഇ,ബി.ടെക്ക് പഠനത്തിനിടക്ക് ഇടവേളകളോ ബാക്ക്‌ലോഗോ പാടില്ല. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പത്ത്, പന്ത്രണ്ട് തല മാര്‍ക്കുകള്‍ അറുപതുശതമാനത്തിനുമുകളിലായിരിക് കണം. പ്രായപരിധി 27-30 വയസ്സ്. 2026 ഏപ്രില്‍ 30 അടിസ്ഥാനമാക്കിയാണു പ്രായപരിധി കണക്കാക്കുക. ഒരുകൊല്ലമാണു പരിശീലനകാലാവധി. പരിശീലനത്തിനുശേഷം ക്രിബ്‌കോയില്‍ മൂന്നുകൊല്ലം ജോലി ചെയ്‌തുകൊള്ളാമെന്ന ബോണ്ട് നല്‍കണം. പൊതുവിഭാഗം ഉദ്യോഗാര്‍ഥികളും ഒ.ബി.സി.വിഭാഗം ഉദ്യോഗാര്‍ഥികളും രണ്ടുലക്ഷംരൂപ മൂല്യമുള്ള ബോണ്ടും പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ അരലക്ഷംരൂപ മൂല്യമുള്ള ബോണ്ടുമാണു നല്‍കേണ്ടത്. ഗ്രാജുവേറ്റ് എഞ്ചിനിയര്‍ ട്രെയിനികള്‍ക്കു ജി2 ഗ്രേഡില്‍ 55000-130000രൂപ നിരക്കില്‍ ആണു പരിശീലനകാലത്തു സ്റ്റൈപ്പന്റ് നല്‍കുക. അമ്പത്തയ്യായിരം രൂപയായിരിക്കും അടിസ്ഥാനശമ്പളനിരക്ക്.
മറ്റലവന്‍സുകളും സ്റ്റൈപ്പന്റിന്റെ ഭാഗമായി ഉണ്ടാകും. മൊത്തത്തില്‍ വര്‍ഷം 15.53 ലക്ഷംരൂപ കിട്ടും. പരിശീലനത്തിനുശേഷം സീനിയര്‍ എഞ്ചിനിയര്‍ തസ്‌തികയിലാണു നിയമിക്കുക. അപ്പോള്‍ അടിസ്ഥാനശമ്പളം 56650 രൂപയായിരിക്കും. മറ്റ് അലവന്‍സുകളുമുണ്ടാകും. കൊല്ലത്തില്‍ ആകെ 17.12 ലക്ഷം രൂപയാണു കിട്ടുക. ഹസിറയിലെയും സൂറത്തിലെയും പ്ലാന്റുകളിലായിരിക്കും പരിശാലനവും നിയമനവും. നോയിഡയിലെ കോര്‍പറേറ്റ് ഓഫീസിലും നിയമിക്കപ്പെട്ടേക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. അപേക്ഷാമാതൃകയും രജിസ്‌ട്രേഷന്‍ ലിങ്കും കൂടുതല്‍ വിവരങ്ങളും www.kribhco.net എന്ന വെബ്‌സൈറ്റില്‍ കിട്ടും. മെയ് 21നകം അപേക്ഷിക്കണം.

