പള്ളുരുത്തി മണ്ഡലം സഹകരണ ബാങ്ക് കോവിഡ് ബാധിതരുടെ വീടുകളിലേക്ക് ഭക്ഷ്യധാന്യ കിറ്റ് നല്‍കി

Deepthi Vipin lal

എറണാകുളം പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണ ബാങ്ക് കോവിഡ് ബാധിതരുടെ വീടുകളിലേക്ക് നല്‍കുന്ന ഭക്ഷ്യധാന്യ കിറ്റിന്റെ വിതരണം തുടങ്ങി. കൊച്ചി താലൂക് കാര്‍ഷിക ഗ്രാമ വികസന ബാങ്കിന്റെ മുന്‍ പ്രസിഡന്റ് പി.എ. പീറ്റര്‍ ഉദ്ഘാടനം ചെയ്തു.

ബാങ്ക് പ്രസിഡന്റ് കെ.പി. സെല്‍വന്‍ അധ്യക്ഷത വഹിച്ചു. ഭരണസമിതി അംഗങ്ങളായ അഡ്വ.പി .എസ് വിജു , സോണി കെ ഫ്രാന്‍സിസ് ,എ .എം ഷെരീഫ് ,ഹേമ ജയരാജ്, ബാങ്ക് സെക്രട്ടറി ജയ്‌മോന്‍ യു. ചെറിയാന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!