‘സഹകാര്യം സുതാര്യം’ ഉദ്ഘാടനം ചെയ്തു

moonamvazhi

സഹകരണമേഖലയുടെ നേട്ടങ്ങള്‍ പ്രചരിപ്പിക്കാനുള്ള ‘സഹകരണം സുതാര്യം’ ടെലിവിഷന്‍ പരിപാടിയും സഹകരണഎക്‌സ്‌പോ 2025ന്റെ ലോഗോയും സഹകരണമന്ത്രി വി.എന്‍. വാസവന്‍ പ്രകാശനം ചെയ്തു. സഹകരണോത്പന്നങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വഹിച്ചു. സഹകരണവകുപ്പുസെക്രട്ടറി ഡോ. വീണ. എന്‍. മാധവന്‍, ഡോ. ഡി. സജിത്ബാബു, സഹകരണഓഡിറ്റ് ഡയറക്ടര്‍ ഷെറിന്‍ എം.എസ്, അഡീഷണല്‍ രിജസ്ട്രാര്‍ (ജനറല്‍) കെ. സജീവ് കര്‍ത്താ തുടങ്ങിയവര്‍ സംസാരിച്ചു.