തലശ്ശേരി സഹകരണ എഞ്ചിനിയറിങ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് ശില്‍പശാല
പ്രൊഫഷണല്‍ വിദ്യാഭ്യാസത്തിനുള്ള സഹകരണഅക്കാദമിയുടെ (കേപ്) കീഴിലുള്ള തലശ്ശേരി എഞ്ചിനിയറിങ് കോളേജില്‍ സ്റ്റാര്‍ട്ടപ്പ് സെറ്റപ്പ് ആന്റ് സസ്റ്റെയിനബിലിറ്റി-ഇന്നൊസ്പാര്‍്ക് ശില്‍പശാല നിയമസഭാസ്പീക്കര്‍ എ.എന്‍. ഷംസീര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ. പി. രാജീവ് അധ്യക്ഷനായി. ടെക്‌ജെന്‍ഷ്യ സി.ഇ.ഒ. ജോയ് സെബാസ്റ്റിയന്‍ മുഖ്യപ്രഭാഷണം നടത്തി. ഡാറ്റാസയന്‍സിനെപ്പറ്റി ഡോ. ലിഖില്‍ സുകുമാരന്‍ ക്ലാസ്സെടുത്തു. സിവില്‍ എ#്ചിനിയറിങ് വ ിബാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ടി.കെ. നിവ്യ, ശില്‍പശാല കോ-ഓര്‍ഡിനേറ്റര്‍ ഡോ. പി.ടി. ഉസ്മാന്‍കോയ, കേരളശാസ്ത്രസാഹിത്യപരിഷത്ത് സംസ്ഥാനകമ്മറ്റിയംഗം എം. ദിവാകരന്‍, പരിഷത്ത് കോളേജ് യൂണിറ്റ് പ്രസിഡന്റ് കെ.എം. രമ്യ, സങ്കേതം സംസ്ഥാനകോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ജോസ് പി. ജോസഫ്, യുവസമിതി കണ്ണൂര്‍ ചെയര്‍മാന്‍ അമല്‍ മോഹന്‍, കോളേജ് യൂണിയന്‍ പ്രതിനിധി എം.വി. അശ്വിന്‍ രാജീവ് എന്നിവര്‍ സംസാരിച്ചു.