കൊരട്ടിബാങ്കിന്റെ നവീകരിച്ചശാഖയും ഓണ്‍ലൈന്‍മാര്‍ട്ടും ഉദ്ഘാടനം ചെയ്തു

moonamvazhi

തൃശ്ശൂര്‍ജില്ലയിലെ കൊരട്ടി സര്‍വീസ് സഹകരണബാങ്കിന്റെ ചിറങ്ങരശാഖയുടെ നവീകരിച്ച കെട്ടിടവും ഓണ്‍ലൈന്‍ വ്യാപാരസംരംഭമായ കൊരട്ടിമാര്‍ട്ടും മന്ത്രി കെ. രാജന്‍ ഉദ്ഘാടനം ചെയ്തു. നോട്ടുനിരോധനത്തിനുശേഷം ഇപ്പോഴും സഹകരണപ്രസ്ഥാനങ്ങളെ കഴുത്തുഞെരിച്ചുകൊല്ലാന്‍ ശ്രമം തുടരുകയാണെന്നു മന്ത്രി പറഞ്ഞു.
70വയസ്സുപൂര്‍ത്തിയാക്കിയ അംഗങ്ങള്‍ക്കുള്ള ആശ്വാസ് പെന്‍ഷന്‍പദ്ധതി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് കെ.പി. തോമസ് അധ്യക്ഷനായിരുന്നു.

ജില്ലാപഞ്ചായത്തംഗം ലീലാസുബ്രഹ്മണ്യന്‍, ബാങ്കുവൈസ്പ്രസിഡന്റ് എം.കെ. സുഭാഷ്, സെക്രട്ടറി എന്‍.ജി. സന്തോഷ്‌കുമാര്‍, ബ്ലോക്കുപഞ്ചായത്തംഗം സിന്ധുരവി, അസിസ്റ്റന്റ് രജിസ്ട്രാര്‍എ.ജെ. രാജി, പഞ്ചായത്തംഗം പി.എസ്. സുമേഷ്, ബാങ്കുഭരണസമിതിയംഗം കെ.എ. ജോജി, രാഷ്ട്രീയകക്ഷിനേതാക്കളായ എം.ജെ. ബെന്നി, വര്‍ഗീസ് പൈനാടത്ത്, ടി.വി. രാമകൃഷ്ണന്‍, സജീവ് പള്ളത്ത്, ഡേവിസ് മാമ്പ്ര എന്നിവര്‍ സംസാരിച്ചു.
ഫാര്‍മര്‍ പ്രൊഡ്യൂസര്‍ ഓര്‍ഗനൈസേഷനുകള്‍, കുടുംബശ്രീ, സഹകരണസ്ഥാപനങ്ങള്‍ എന്നിവയുടെ ഉത്പന്നങ്ങള്‍ ലഭ്യമാക്കാന്‍ നബാര്‍ഡിന്റെയും കേരളബാങ്കിന്റെയും സഹായത്തോടെയാണു കൊരട്ടിമാര്‍ട്ട് തുടങ്ങിയത്. ആദ്യമായാണ് ഒരു സഹകരണബാങ്ക് ഓണ്‍ലൈന്‍ വ്യാപാരം തുടങ്ങുന്നത്. ഇടനിലക്കാരില്ലാതെ ഇവിടെനിന്നു തനിമയോടെ നല്ല ഉത്പന്നങ്ങള്‍ കിട്ടും.