മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ – വിഷു ഫെസ്റ്റിന് തുടക്കം
മഞ്ചേരി ഇന്ത്യന്‍ മാളില്‍ റംസാന്‍ വിഷു ഫെസ്റ്റ് – 2024 തുടങ്ങി. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
സഹകരണ സ്ഥാപനങ്ങളുടെ തനതായ ഉത്പന്നങ്ങള്‍ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്നതിനും മായമില്ലാത്ത ഉല്‍പന്നങ്ങള്‍ അവരിലേക്ക് നേരിട്ട് എത്തിക്കുന്നതിനും സഹകരണ സ്ഥാപനങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാനും ഇത്തരം ഫെസ്റ്റിലൂടെ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെയും ഖാദി ഗ്രാമോദ്യോഗ് ഭവനിന്റെയും കേരളാ ദിനേശ് സഹകരണ സംഘത്തിന്റെയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങള്‍ ഫെസ്റ്റിലുണ്ട്. 30 % വരെ റിബേറ്റ് ലഭിക്കും. രാവിലെ 10 മണി മുതല്‍ രാത്രി 8 .30 വരെയാണ് പ്രവേശനം. ഏപ്രില്‍ 13 ന് അവസാനിക്കും. ലാഡര്‍ ഡയരക്ടര്‍ ഇ.ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍മാരായ ബിന്ദു ഭൂഷണ്‍, പി .വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. വി സുരേഷ്ബാബു സ്വാഗതവും എം.മുഹമ്മദ് നന്ദിയും പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: MVR Scheme