എല്‍.ടി.സി.ബോധവല്‍ക്കരണവും യാത്രകളുമായി ടൂര്‍ഫെഡ്

moonamvazhi

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ലീവ് ട്രാവല്‍ കണ്‍സഷനെ (എല്‍.ടി.സി) ക്കുറിച്ചുള്ള ബോധവത്കരണവും എല്‍.ടി.സി. വിനോദയാത്രാപദ്ധതികളുമായി കേരളത്തിലെ ടൂറിസം സഹകരണസംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ കേരള സ്റ്റേറ്റ് ടൂറിസം ഫെഡറേഷന്‍ (ടൂര്‍ഫെഡ്) രംഗത്ത്.

15 വര്‍ഷം സര്‍വീസ് പൂര്‍ത്തിയായ സര്‍ക്കാര്‍ജീവനക്കാര്‍ക്കു കുടുംബസമേതം വിനോദയാത്ര പോകാന്‍ എല്‍.ടി.സി. എന്ന സര്‍ക്കാര്‍പദ്ധതിയുണ്ടെന്നു ടൂര്‍ഫെഡ് ചൂണ്ടിക്കാട്ടുന്നു. എല്‍.ടി.സി. എങ്ങനെയാണു പ്രയോജനപ്പെടുത്തേണ്ടതെന്നും അതിന്റെ നടപടിക്രമങ്ങള്‍ എങ്ങനെയാണെന്നു മനസ്സിലാക്കാനുമാണു ടൂര്‍ഫെഡ് സഹായിക്കുന്നത്. ഒപ്പം എല്‍.ടി.സി. യാത്രകള്‍ സംഘടിപ്പിക്കുകയും ചെയ്യുന്നു. ചെറിയ കുടുംബങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കുമൊക്കെ ഇത്തരത്തില്‍ ടൂര്‍ഫെഡ് വഴി യാത്ര ചെയ്യാവുന്നതാണെന്നും യാത്ര ആസൂത്രണം ചെയ്യേണ്ട വിധവും നടപടിക്രമങ്ങളും ടൂര്‍ഫെഡ് പ്രതിനിധികള്‍ വഴി അറിയാവുന്നതാണെന്നും ടൂര്‍ഫെഡ് അറിയിച്ചു. കൂടുതല്‍ വിവരങ്ങളും പാക്കേജുകളെക്കുറിച്ചുള്ള കാര്യങ്ങളും 9495405075, 9495445075 എന്നീ നമ്പരുകളില്‍നിന്ന് അറിയാം.