ക്ഷീരശ്രീ പോർട്ടൽ – അപേക്ഷ സമർപ്പിക്കുവാനുള്ള തീയതി ഓഗസ്റ്റ് അഞ്ചു വരെ നീട്ടി

moonamvazhi
ക്ഷീരകർഷകർ, ക്ഷീര സഹകരണ സംഘങ്ങൾ, മിൽമ എന്നിവർക്ക് വേഗത്തിലുള്ളതും സുതാര്യമായതുമായ സേവനങ്ങൾ നല്കുന്നതിനായി രൂപപ്പെടുത്തിയിരിക്കുന്ന വെബ് പോർട്ടൽ ആണ് ക്ഷീരശ്രീ. കേരള സർക്കാരിന്റെ പദ്ധതി പ്രകാരം വകുപ്പിലൂടെ നല്കുന്ന വിവിധ സേവനങ്ങൾ, ക്ഷീരകർഷകർക്കുള്ള ധനസഹായ പദ്ധതി ഡയറക്ട് ബനീഫിറ്റ് ട്രാൻസ്ഫർ രീതിയിൽ നടപ്പിലാക്കുക, ക്ഷീരസഹകരണ സംഘങ്ങൾക്കുള്ള വകുപ്പ് തല സേവനങ്ങൾ പേപ്പർലെസ് ആയി നല്കുക, വകുപ്പിന്റെ പദ്ധതി രൂപീകരണത്തിനായ ഡാറ്റാ കളക്ഷൻ എന്നിവ ക്ഷീരശ്രീയിലൂടെ നടപ്പിലാക്കി വരുന്നു. ക്ഷീരകർഷകർക്കുള്ള ക്ഷീര വികസന വകുപ്പിന്റെ പതാക വാഹക പദ്ധതികളായ മിൽക്ക് ഷെഡ് ഡെവലപ്പ്മെന്റ് പദ്ധതി, തീറ്റപ്പുൽ വികസന പദ്ധതി എന്നിവ ഇപ്പോൾ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതു മുതൽ ധനസഹായം വിതരണം ചെയ്യുന്നത് വരെയുള്ള പ്രവർത്തനങ്ങൾ ക്ഷീരശ്രീയിലൂടെ സുതാര്യമായും അർഹതയുടെ അടിസ്ഥാനത്തിലുമാണ്. കർഷകർക്ക് ക്ഷീരശ്രീ പോർട്ടൽ വഴി അപേക്ഷ അയയ്ക്കുവാനുള്ള  അവസാന തീയതി ജൂലൈ 31 വരെ ആയിരുന്നു. വയനാട്ടിലും, മറ്റ് ജില്ലകളിലും അനുഭവപ്പെട്ട മഴക്കെടുതിയുടെ ദുരന്തസാഹചര്യം കണക്കിലെടുത്ത് അപേക്ഷ സമർപ്പിക്കുവാനുള്ള അവസാന തീയതി 05.08.2024 വരെ ദീർഘിപ്പിച്ചിട്ടുള്ളതായി
അറിയിക്കുന്നു.