ജീവനക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കണം:കെ.സി.ഇ.എഫ്

moonamvazhi
സഹകരണനിയമത്തില്‍ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ ജീവനക്കാരുടെ സുരക്ഷിതത്വംകൂടി കണക്കിലെടുക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് (കെ.സി.ഇ.എഫ്) കൊയിലാണ്ടി താലൂക്കുപഠനക്യാമ്പ് ആവശ്യപ്പെട്ടു.
നെല്ല്യാടി പുഴയുടെ തീരത്തു നടന്ന ക്യാമ്പ് സംസ്ഥാനവൈസ്പ്രസിഡന്റ് ടി.സി. ലൂക്കോസ് ഉദ്ഘാടനം ചെയ്തു. താലൂക്കുപ്രസിഡന്റ് ബഷീര്‍ മറയത്തിങ്ങല്‍ അധ്യക്ഷനായി. അജയന്‍ സി.വി, അനിതാവല്‍സന്‍, ഇ. അജിത്കുമാര്‍, സുധീര്‍കുമാര്‍ ആര്‍, ടി. നന്ദകുമാര്‍, എ. വീരേന്ദ്രകുമാര്‍, നിഷ എ.പി, നിക്‌സണ്‍, ഉബൈദ് വാഴയില്‍, താലൂക്കുസെക്രട്ടറി ജയകൃഷ്ണന്‍, ട്രഷറര്‍ ജിതില്‍ ബി. എന്നിവര്‍ സംസാരിച്ചു. പ്രമുഖ മോട്ടിവേഷന്‍ ട്രെയിനര്‍ സജി നരിക്കുഴി ക്ലാസ്സെടുത്തു. വിരമിക്കുന്ന ജീവനക്കാര്‍ക്കു യാത്രയയപ്പും അംഗങ്ങളുടെ മക്കളില്‍ ഉന്നതവിജയികളായവര്‍ക്കു സമ്മാനങ്ങളും നല്‍കി.