സഹകരണസമ്പത്ത് കേരളത്തില്‍തന്നെ വിനിയോഗിക്കണം- തിരുവഞ്ചൂര്‍

moonamvazhi

ജനങ്ങളില്‍നിന്നു ജനകീയമായി സമാഹരിക്കുന്ന കേരളത്തിലെ സഹകരണമേഖലയുടെ സമ്പത്തു കേരളത്തില്‍തന്നെ വിനിയോഗിക്കപ്പെടണമെന്നും മള്‍ട്ടിസ്റ്റേറ്റ് സഹകരണസംഘങ്ങളിലൂടെയും മറ്റും അത് ഇതരസംസ്ഥാനങ്ങളിലേക്കു പോകുന്നത് ഒഴിവാക്കണമെന്നും മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ടിന്റെ (കെ.സി.ഇ.എഫ്) 36-ാം സംസ്ഥാനകൗണ്‍സില്‍ യോഗം തൊഴിലാളിദിനമായ മെയ് ഒന്നിനു കോട്ടയം മാമ്മന്‍മാപ്പിളഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ.സി.ഇ.എഫിന്റെ മാതൃസംഘടനകളിലൊന്നായ കേരള കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ രൂപവത്കരണത്തിന്റെ അറുപതാംവാര്‍ഷികവും സഹകരണനിയമത്തിലെ എണ്‍പതാംവകുപ്പ് അനുബന്ധചട്ടങ്ങള്‍ നിലവില്‍വന്നതിന്റെ അമ്പതാംവാര്‍ഷികവും അടയാളപ്പെടുത്തി അവകാശസംരക്ഷണദിനം ആചരിച്ചുകൊണ്ടു നടത്തിയ സംസ്ഥാനകൗണ്‍സില്‍ യോഗം പതാകഉയര്‍ത്തലിനും വിപുലമായ മെയ്ദിനറാലിക്കുംശേഷമാണു തുടങ്ങിയത്.

യോഗത്തില്‍ യാത്രയയപ്പുസമ്മേളനത്തിന്റെ ഉദ്ഘാടനവും തിരുവഞ്ചൂര്‍ നിര്‍വഹിച്ചു. യാത്രയയപ്പു ലഭിച്ചവര്‍ക്കു മുന്‍മന്ത്രി മോന്‍സ് ജോസഫ് ഉപഹാരം നല്‍കി. കെ.സി.ഇ.എഫ് സംസ്ഥാനപ്രസിഡന്റ് എം. രാജു അധ്യക്ഷനായിരുന്നു. കോട്ടയം ഡി.സി.സി. പ്രസിഡന്റ് നാട്ടകം സുരേഷ്, കോട്ടയം ജില്ല സഹകരണജനാധിപത്യവേദി ചെയര്‍മാന്‍ ജോഷി ഫിലിപ്പ്, യു.ഡി.എഫ് കോട്ടയം ജില്ലാ ചെയര്‍മാന്‍ ഫില്‍സണ്‍ മാത്യൂസ്, ഐ.എന്‍.ടി.യു.സി ജില്ലാപ്രസിഡന്റ് ഫിലിപ്പ് ജോസഫ്, കോട്ടയം കാര്‍ഷികഗ്രാമവികസനബാങ്ക് പ്രസിഡന്റ് അഡ്വ. ജി. ഗോപകുമാര്‍, കോട്ടയം എയ്ഡഡ് പ്രൈമറി ടീച്ചേഴ്‌സ് സഹകരണസംഘം പ്രസിഡന്റ് എബിസണ്‍ കെ. എബ്രഹാം തുടങ്ങിയവര്‍ ആശംസ നേര്‍ന്നു.

കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫെഡറേഷന്‍ രൂപവത്കരണത്തിന്റെ അറുപതാംവാര്‍ഷികവും എണ്‍പതാംവകുപ്പിന്റെ അനുബന്ധചട്ടങ്ങള്‍ പ്രാബല്യത്തില്‍വന്നതിന്റെ അമ്പതാംവാര്‍ഷികത്തിന്റെയും ആഘോഷസമ്മേളനത്തില്‍ ഫെഡറേഷന്റെയും കെ.സി.ഇ.എഫിന്റെയും ജനറല്‍ സെക്രട്ടറിയായിരുന്നിട്ടുള്ള എം.എന്‍. ഗോപാലകൃഷ്ണപ്പണിക്കര്‍ അനുഗ്രഹപ്രഭാഷണം നടത്തി. കെ.സി.ഇ.എഫ് സംസ്ഥാനജനറല്‍ സെക്രട്ടറി ഇ.ഡി. സാബു, സംസ്ഥാനട്രഷറര്‍ കെ.കെ. സന്തോഷ്, കോട്ടയംജില്ലാപ്രസിഡന്റ് രാജു മാത്യു, സംസ്ഥാനവൈസ്പ്രസിഡന്റ് ടി.സി. ലൂക്കോസ്, സംസ്ഥാന വൈസ്പ്രസിഡന്റുമാരായ സി.വി. അജയന്‍, ടി.വി. ഉണ്ണിക്കൃഷ്ണന്‍, വനിതാഫോറം സംസ്ഥാനചെയര്‍പേഴ്‌സണ്‍ സി. ശ്രീകല, കെ.സി.ഇഎഫ് കോട്ടയം ജില്ലാസെക്രട്ടറി മനു പി. കൈമള്‍, ഷിജി കെ. നായര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!