കണ്ടലബാങ്ക് പുനരുദ്ധാരണം: ആദ്യസംരംഭം 12നു തുടങ്ങും

moonamvazhi

കണ്ടല സര്‍വീസ് സഹകരണബാങ്കിന്റെ (ടി-197) പുനരുദ്ധാരണപാക്കേജിന്റെ ഭാഗമായുള്ള ആദ്യസംരംഭത്തിനു സെപ്റ്റംബര്‍ 12നു തുടക്കം കുറിക്കും. എട്ടു ശതമാനം പലിശനിരക്കില്‍ സ്വര്‍ണപ്പണയവായ്പയാണ് ആരംഭിക്കുന്നത്. കേരളബാങ്കിന്റെ മിഷന്‍ കണ്ടല 2025ല്‍ ഉള്‍പ്പെടുത്തിയുള്ള സംരംഭമാണിത്.

രാവിലെ ഒമ്പതിനു തൂങ്ങാമ്പാറയിലുള്ള ബാങ്ക് ഹെഡ്ഓഫീസ് ഓഡിറ്റോറിയത്തില്‍ അഡ്വ. ഐ.ബി. സതീഷ് എം.എല്‍.എ. ഇത് ഉദ്ഘാടനം ചെയ്യും. അജിത്കുമാര്‍ ജെ. അധ്യക്ഷനായിരിക്കും. ആര്‍.കെ. ബൈജുരാജന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും. അഡ്മനിസിട്രേറ്റീവ് കമ്മറ്റിയംഗങ്ങളായ കെ. ഉപേന്ദ്രന്‍, കെ. സുരേഷ്‌കുമാര്‍, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് എ. സുരേഷ്‌കുമാര്‍, സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ അയ്യപ്പന്‍നായര്‍ ടി., കേരളബാങ്ക് ഡി.ജി.എം. പി.കെ. സുരേഷ്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തംഗം എ. ജാഫര്‍ഖാന്‍, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ബിനില്‍കുമാര്‍ എല്‍, കേരളബാങ്ക് സീനിയര്‍മാനേജര്‍ എസ്. ബിന്ദു, നിക്ഷേപകപ്രതിനിധികളായ ജി. സതീശ്കുമാര്‍, ജെ.എന്‍. സൈമണ്‍ എന്നിവര്‍ സംസാരിക്കും.