കാര്‍ഷികസ്റ്റാര്‍ട്ടപ്പുകള്‍ക്കായി 750 കോടിയുടെ അഗ്രിഷുവര്‍ഫണ്ടിനു തുടക്കം
- സ്റ്റാര്‍ട്ടപ്പുകളില്‍ 300 കോടി രൂപ നിക്ഷേപിക്കും
- 80-100 കാര്‍ഷിക സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ നബാര്‍ഡ് ധനസഹായം അനുവദിക്കും
ദേശീയ കാര്‍ഷിക ഗ്രാമവികസനബാങ്ക് (നബാര്‍ഡ്) അടിസ്ഥാനസൗകര്യവികസനപദ്ധതികളും ഹരിതബോണ്ടുകളുംവഴി 10,000 കോടി രൂപ സമാഹരിക്കും. നബാര്‍ഡ് ചെയര്‍മാന്‍ കെ.വി. ഷാജി അറിയിച്ചതാണിത്. അഗ്രിഷുവര്‍ഫണ്ട് പദ്ധതിയുടെ ഉദ്ഘാടനവേളയില്‍ എ.എന്‍.ഐ.യോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം പ്രതികൂലകാലാവസ്ഥയോടുള്ള പ്രതിരോധവും ലക്ഷ്യമിട്ടുള്ളതായിരിക്കും ഹരിതബോണ്ടുകള്‍. 10 വര്‍ഷമായിരിക്കും കാലാവധി. കഴിഞ്ഞവര്‍ഷം സാമൂഹികഫലക്ഷമതാബോണ്ടുകളിലൂടെ നബാര്‍ഡ് 1040.50 കോടി സമാഹരിച്ചിരുന്നു. ‘എഎഎ’ റേറ്റിങ്ങുള്ളതും ഇന്ത്യന്‍രൂപയിലുള്ളതുമായ ഈ ബോണ്ടുകളുടെ പ്രതീക്ഷിതവരുമാനനിരക്ക് 7.63 ശതമാനമാണ്.
നബാര്‍ഡ് കേന്ദ്രകൃഷി-കര്‍ഷക ക്ഷേമമന്ത്രാ
നബാര്‍ഡിന്റെ ഉപകമ്പനിയായ നാബ് വെഞ്ച്വേഴ്‌സാണ് അഗ്രിഷുവര്‍ കൈകാര്യം ചെയ്യുക. 10 കൊല്ലത്തേക്കുള്ള പദ്ധതിയാണിത്. ആവശ്യമെങ്കില്‍ രണ്ടു കൊല്ലംകൂടി നീട്ടും. സംഭരണശാലകള്‍, കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങള്‍, സംസ്‌കരണശാലകള്‍ എന്നിവയില്‍ നിക്ഷേപം നടത്തുകവഴി വിളവെടുപ്പനന്തരനഷ്ടം കുറയ്ക്കുകയും കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയും പ്രാദേശികഗ്രാമീണസമ്പദ്‌വ്യവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്യാനാവും. അഞ്ചു വര്‍ഷത്തിനകം എട്ടുമുതല്‍ 10വരെ കോടി രൂപ മുതല്‍മുടക്കുള്ള 80നും 100നുമിടയില്‍ കാര്ഷികസ്റ്റാര്ട്ടപ്പുകള്ക്