ജി.എസ്.ടി.യെപ്പറ്റി മെയ് 28ന് എറണാകുളത്ത്‌ ക്യാമ്പ്

moonamvazhi

ജി.എസ്.ടി.യെപ്പറ്റി മെയ് 28 ന് എറണാകുളം ബി.ടി.എച്ചില്‍ ഏകദിന ബോധവല്‍ക്കരണക്യാമ്പ് സംഘടിപ്പിക്കുന്നു. ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരും അഡ്വ.കെ.എസ്. ഹരിഹരന്റെ നേതൃത്വത്തിലുള്ള അഭിഭാഷകസംഘവും ക്ലാസ്സുകള്‍ നയിക്കും. അക്കൗണ്ടിങ് ടെക്‌നിക്കുകള്‍, വേഗത്തിലും എളുപ്പത്തിലും അക്കൗണ്ടുകള്‍ തയ്യാറാക്കാന്‍ സഹായകമായ ടാലി ടിപ്‌സ്, ജി.എസ്.ടി. റിട്ടേണ്‍ തയ്യാറാക്കാനുള്ള ടെക്‌നിക്കുകള്‍ തുടങ്ങിയവ അവതരിപ്പിക്കും. ജി.എസ്.ടി.യെ സംബന്ധിച്ച ഏറ്റവും പുതിയ കാര്യങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയുമുണ്ടാകും. 1100രൂപയാണു ഫീസ്. ചായയും ഉച്ചഭക്ഷണവും ലഭിക്കും. രജിസ്റ്റര്‍ ചെയ്യാന്‍ 7902443188 എന്ന നമ്പരില്‍ ബന്ധപ്പെടണം.

Leave a Reply

Your email address will not be published.