സഹകരണ ഓണവിപണി കൂടുതല്‍ സക്രിയം

moonamvazhi

ഓണനാളുകള്‍ അടുത്തതോടെ കൂടുതല്‍ സഹകരണസ്ഥാപനങ്ങള്‍ വിപണിയില്‍ സക്രിയമായി. കണ്‍സ്യൂമര്‍ ഫെഡും മില്‍മയും റെയ്ഡ്‌കോയും വിവിധ സഹകരണസംഘങ്ങളും ബാങ്കുകളുമൊക്കെ സംസ്ഥാനതലത്തിലും ജില്ലാതലങ്ങളിലും പ്രാദേശികതലങ്ങളിലുമായി നിരവധി സംരംഭങ്ങളിലൂടെ ഉല്‍പന്നങ്ങള്‍ ജനങ്ങളിലെത്തിക്കുന്നു. സബ്‌സിഡിയോടെയും മറ്റുവിധത്തിലുള്ള വിലക്കുറവുകളോടെയും സാധനങ്ങള്‍ ലഭിക്കാന്‍ ഇതു സഹായകമാകുന്നു. ഒപ്പം ആഘോഷങ്ങളും നടക്കുന്നു. നിരവധിസംഘങ്ങള്‍ പൂക്കൃഷി ചെയ്യുന്നു. ഇത് ഓണപ്പൂക്കളമൊരുക്കാന്‍ പൂക്കള്‍ ലഭ്യമാക്കുന്നതില്‍ പങ്കു വഹിക്കുന്നു. ഓണമേളകളില്‍ സംഘങ്ങളുടെതായി നിരവധി മൂല്യവര്‍ധിതോല്‍പന്നങ്ങളും വിപണിയലെത്തി. മണ്‍പാത്രത്തൊഴിലാളികളുടെ സംഘങ്ങള്‍ ഓണത്തപ്പന്‍മാരെയും ഓണവരവേല്‍പുരൂപങ്ങളും തയ്യാറാക്കി വിപണനം നടത്തുന്നുണ്ട്.

മില്‍മ

ഓണക്കാലത്തു മില്‍മ ഇതരസംസ്ഥാനങ്ങളില്‍നിന്ന് ഒന്നേകാല്‍ കോടി ലിറ്റര്‍ പാല്‍ അധികം എത്തിക്കും. തിരുവനന്തപുരം, എറണാകുളം, മലബാര്‍ മേഖലായൂണിയനുകള്‍ കര്‍ഷകര്‍ക്ക് അധികവില നല്‍കി പാല്‍ സംഭരിച്ചുകൊണ്ടിരിക്കുകയാണ്. ഒമ്പതുമാസംവരെ കേടാകാത്ത റെഡി ടു ഈറ്റ് 400 ഗ്രാം പാലടപ്രഥമന്‍ അടക്കമുള്ള മില്‍മ ഉല്‍പന്നങ്ങള്‍ വിപണിയില്‍ സജീവമാണ്.

കളമശ്ശേരി കാര്‍ഷികോത്സവം

കളമശ്ശേരി മണ്ഡലത്തിലെ 17 സഹകരണബാങ്കുകളും സംഘങ്ങളും പഞ്ചായത്തുകളും വിവിധസര്‍ക്കാര്‍വകുപ്പുകളും കൃഷിഭവനുകളും റെസിഡന്റ്‌സ് അസോസിയേഷനുകളുംമറ്റും സഹകരിച്ചു കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായി നടത്തുന്ന കളമശ്ശേരി കാര്‍ഷികോത്സവം സെപ്റ്റംബര്‍ ഏഴിനു മന്ത്രി കെ. രാജന്‍ ഉല്‍ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് അധ്യക്ഷനായി. ഗായിക കെ.എസ്. ചിത്ര, രാജ്യംആദരിച്ച കര്‍ഷകന്‍ ചെറുവയല്‍ രാമന്‍, ഹൈബി ഈഡന്‍ എം.പി. എന്നിവര്‍ ചേര്‍ന്നു പറ നിറച്ചു. നിരവധി സ്റ്റാളുകളിലായി കാര്‍ഷികോത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടക്കുന്നു. പദ്ധതിയുടെ ഭാഗമായി 1300ഏക്കര്‍ തരിശുനിലത്തു കൃഷിയിറക്കി. കൂണ്‍, കൂവ, കപ്പ, കായ എന്നിവയുടെ മൂല്യവര്‍ധിതോല്‍പന്നങ്ങള്‍ വിപണിയിലിറക്കി. ഒപ്പം പാരമ്പര്യത്തനിമയുള്ള ആലങ്ങാടന്‍ ശര്‍ക്കരയും. കൊങ്ങോര്‍പ്പിള്ളിയില്‍ സംഭരണശാല, കരുമാല്ലൂരില്‍ നഴ്‌സറി, കടുങ്ങല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ സസ്യങ്ങള്‍ക്കായി ആശുപത്രി എന്നിവ ആരംഭിക്കും.
കാര്‍ഷികവിളകളുടെ വിളവെടുപ്പ് ഏഴിനു നടന്നു മേളയില്‍ പ്രത്യേകസമ്മാനക്കൂപ്പണുകളുണ്ട്. 750രൂപയുടെ കൂപ്പണിന് 100രൂപയുടെ ഉല്‍പന്നങ്ങള്‍ വാങ്ങാം. ഉല്‍പന്നങ്ങളുടെ ലാഭം വയനാട് ദുരിതാശ്വാസത്തിനു നല്‍കും. കലാപരിപാടികളും സംവാദങ്ങളും മേളയുടെ ഭാഗമായുണ്ട്.
കണ്‍സ്യൂമര്‍ഫെഡ്
കണ്‍സ്യൂമര്‍ഫെഡിന്റെ ഓണംസഹകരണവിപണികളുടെ സംസ്ഥാനതലഉദ്ഘാടനം തിരുവനന്തപുരത്തു മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. മന്ത്രി വി.എന്‍. വാസവന്‍, മുന്‍മന്ത്രി ആന്റണി രാജു, കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
റെയ്ഡ്‌കോ
റീജണല്‍ അഗ്രോഇന്‍ഡസ്ട്രിയല്‍ ഡവലപ്‌മെന്റ് കോഓപ്പറേറ്റീവ് കേരള (റെയ്ഡ്‌കോ)യുടെ  ഓണംകിറ്റിന്റെ സംസ്ഥാനതലവിപണനോദ്ഘാടനം തിരുവനന്തപുരുത്തു മുഖ്യമന്ത്രിയുടെ ചേമ്പറില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സഹകരണവകുപ്പുസ്‌പെഷ്യല്‍ സെക്രട്ടറി ഡോ. വീണാാമാധവനു നല്‍കി നിര്‍വഹിച്ചു. റെയ്ഡ്‌കോ ചെയര്‍മാന്‍ എം. സുരേന്ദ്രന്‍, ഡയറക്ടര്‍ ആര്‍. അനില്‍കുമാര്‍, സി.ഇ.ഒ. വി. രതീശന്‍, വിപണനവിഭാഗം മാനേജര്‍ മിന്നുഷ് ആര്‍. രമേഷ്. ബിസിനസ് വികസനഓഫീസര്‍ സി.എച്ച്. ശ്രീജിത്ത്, വി. ബിജുലാല്‍ എന്നിവര്‍ പങ്കെടുത്തു.
മാഞ്ഞാലി ബാങ്ക് 
മാഞ്ഞാലി സര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത ഹൈബി ഈഡന്‍ എം.പി. ഉല്‍ഘാടനം ചെയ്തു. വിദ്യാര്‍ഥികള്‍ക്കുള്ള മെരിറ്റ് അവാര്‍ഡ്, പലിശരഹിതവായ്പ എന്നിവയുടെ വിതരണം സംസ്ഥാനസഹകകരണ കാര്‍ഷികഗ്രാമവികസനബാങ്ക് ഡയറക്ടര്‍ ടി.എ. നവാസും പറവൂര്‍ താലൂക്ക് കാര്‍ഷികഗ്രാമവികസനബാങ്ക് വൈസ്പ്രസിഡന്റ് കെ.വി. പോളും നിര്‍വഹിച്ചു. ബാങ്കുപ്രസിഡന്റ് പി.എ. സക്കീര്‍ അധ്യക്ഷനായി. ബ്ലോക്കുപഞ്ചായത്തംഗം വി.പി. അനില്‍കുമാര്‍, എ.എം. അബ്ദുല്‍സലാം, കെ.എ. അബ്ദുള്‍ഗഫൂര്‍, കെ.എച്ച് നാസര്‍, സി.എച്ച്. സഗീര്‍, ടി.കെ. അശോകന്‍, ഷാജിത നിസാര്‍, രമാസുകുമാരന്‍, ഫൗസിയ മുജീബ്, എ.എ. മുജീബ് റഹ്‌മാന്‍, എ.ബി. അബ്ദുല്‍ഖാദര്‍ എന്നിവര്‍ സംസാരിച്ചു. മാഞ്ഞാലി ബാങ്കിന്റെ സംരംഭമായ മാഞ്ഞാലി എക്‌സ്ട്രാക്ട്‌സ് ആന്റ് പ്രോഡക്ട്‌സിന്റെ ഉല്‍പന്നങ്ങള്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ലഭ്യമാക്കുന്നതിന്റെ തുടക്കം കളമശ്ശേരി കാര്‍ഷികോത്സവവേദിയില്‍ നടന്നു. ബാങ്ക് സെക്രട്ടറി ടി.ബി.ദേവദാസും ഫ്‌ളിപ്കാര്‍ട്ട് പ്രതിനിധിയും ധാരണാപത്രം കൈമാറി. മന്ത്രി പി. രാജീവ്, ഹൈബി ഈഡന്‍ എം.പി. ഗായിക കെ.എസ്. ചിത്ര തുടങ്ങിയവര്‍ സന്നിഹിതരായി.
പാപ്പിനിവട്ടം ബാങ്ക്
പാപ്പിനിവട്ടം സര്‍വീസ് സഹകരണബാങ്ക് പാപ്‌സ്‌കോ എനര്‍ജിയുടെ കീഴില്‍ സോളാര്‍ ഉപകരണങ്ങള്‍ക്ക് അഞ്ചുശതമാനം ഡിസ്‌കൗണ്ട് ഓണം സ്‌പെഷ്യലായി ഏര്‍പ്പെടുത്തി. പലിശരഹിതവായ്പസൗകര്യവും ലഭ്യമാണ്.
ചിറ്റാട്ടുകര ബാങ്ക്
ചിറ്റാട്ടുകര സര്‍വീസ് സഹകരണബാങ്ക് തങ്ങളുടെ സ്ഥാപനമായ പൂവത്തൂര്‍ ഖാദിസൗഭാഗ്യ ഓണത്തോടനുബന്ധിച്ചു ഞായറാഴ്ചകളിലും തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു.
കീഴ്മാട് ഖാദി സംഘം
കീഴ്മാട് ഖാദിഗ്രാമവ്യവസായസഹകരണസംഘം മുന്‍വര്‍ഷങ്ങളിലെപ്പോലെ കളിമണ്ണില്‍ തീര്‍ത്ത ഓണത്തപ്പന്‍മാരെ വില്‍പനയക്ക് തയ്യാറാക്കി്. പരമ്പരാഗതമായി കളിമണ്‍പാത്രം നിര്‍മിക്കുന്നവരാണ് ഈ സംഘത്തില്‍ ഉള്ളത്. പതിറ്റാണ്ടുകളായി ഇവര്‍ നിര്‍മിക്കുന്ന ഓണത്തപ്പന് ആവശ്യക്കാര്‍ ഏറെയാണ്. സംഘാംഗങ്ങളും മുപ്പതോളം പരമ്പരാഗത നിര്‍മാണത്തൊഴിലാളികുടുംബങ്ങളും ഓണത്തപ്പനെ നിര്‍മിക്കുന്നുണ്ട്. തിരുവോണഎതിരേല്‍പിനുള്ള രൂപങ്ങളും നിര്‍മിക്കുന്നുണ്ട്. ഒരുസെറ്റ് ഓണത്തപ്പന് 200 രൂപയാണു കുറഞ്ഞവില. വലിപ്പമനുസരിച്ചു വില വ്യത്യാസമുണ്ട്.
എളങ്കുന്നപ്പുഴ എസ്.സി.എസ്.ടി.സംഘം
എളങ്കുന്നപ്പുഴ പട്ടികജാതി-വര്‍ഗ സര്‍വീസ് സഹകരണസംഘത്തിന്റെ വളപ്പ് മാര്‍ക്കറ്റിനു പടിഞ്ഞാറുള്ള ഗ്രേറ്റ് സൂപ്പര്‍മാര്‍ക്കറ്റില്‍ ഓണത്തോടനുബന്ധിച്ചു വിലക്കുറവും സ്‌പെഷ്യല്‍ ഓഫറുകളും സമ്മാനങ്ങളും ഏര്‍പ്പെടുത്തി. 100രൂപയ്ക്കുമേല്‍ സാധനങ്ങള്‍ വാങ്ങുന്നവരില്‍നിന്നു നറുക്കെടുത്ത് എല്ലാദിവസവും സമ്മാനം നല്‍കും.  500രൂപയ്ക്കും അതിനുമുകളിലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു സമ്മാനക്കൂപ്പണ്‍ നല്‍കും. കൂപ്പണുകള്‍ സെപ്റ്റംബര്‍ 18നു നറുക്കെടുത്തു മെഗാസമ്മാനങ്ങള്‍ നല്‍കും. ഒന്നാംസമ്മാനം മിക്‌സിയും രണ്ടാംസമ്മാനം ഡിന്നര്‍സെറ്റും മൂന്നാംസമ്മാനം പ്രഷര്‍കുക്കറുമാണ്. ഹോംഡെലിവറി, ഓണ്‍ലൈന്‍ പേമെന്റ് സൗകര്യങ്ങളും ഏര്‍പ്പെടുത്തി.
പി.എം.എസ്.സി. ബാങ്ക്
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്കിന്റെ സ്മാര്‍ട്ട് മാര്‍ട്ടില്‍ സെപ്റ്റംബര്‍ 14വരെ തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ക്ക് 50% വിലക്കുറവുണ്ടാകും. 1500രൂപയ്ക്കുമേലും 2500രൂപയ്ക്കുമേലും 3500രൂപയ്ക്കുമേലും സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് പ്രത്യേകം പ്രത്യേകം ഓഫറുകളുണ്ട്. ഒക്ടോബര്‍ 10വരെയുള്ള വാങ്ങലുകള്‍ക്കു നല്‍കുന്ന കൂപ്പണുകള്‍ നറുക്കെടുത്ത് വിവിധ സമ്മാനങ്ങളും നല്‍കും. റഫ്രിജറേറ്റര്‍, മിക്‌സര്‍ ഗ്രൈന്റര്‍, സ്വര്‍ണനാണയം. ഡിന്നര്‍സെറ്റ് തുടങ്ങിയവയാണു സമ്മാനങ്ങള്‍. പള്ളുരുത്തി വെളിയില്‍ ബാങ്കിന്റെ ഓണവിപണി തുറന്നു. കെ.ജെ. മാക്‌സി എം.എല്‍.എ. ആദ്യവില്‍പന നിര്‍വഹിച്ചു. 15ഇനം നിത്യോപയോഗസാധനങ്ങള്‍ സബ്‌സിഡിനിരക്കില്‍ കിട്ടും. ബാങ്ക് പ്രസിഡന്റ് കെ.പി. ശെല്‍വന്‍ അധ്യക്ഷനായി. വൈസ്പ്രസിഡന്റ് കെ. സുരേഷ്, ജി.സി.ഡി.എ. ജനറല്‍ കൗണ്‍സിലംഗം പി.എ. പീറ്റര്‍, ഭരണസമിതിയംഗങ്ങളായ എ.എം. ഷെരീഫ്, സി.ആര്‍.ബിജു, എ.പി. റഷീദ്, സെക്രട്ടറി, കെ.എം. നജ്മ തുടങ്ങിയവര്‍ സംസാരിച്ചു.
കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് ബാങ്ക് 
കൊങ്ങോര്‍പ്പിള്ളി ഫാര്‍മേഴ്‌സ് സര്‍വീസ് സഹകരണബാങ്ക് അഞ്ചുശതമാനംമുതല്‍ 40ശതമാനംവരെ വിലക്കുറവില്‍ കൈത്തറിവസ്ത്രങ്ങള്‍ വാങ്ങാന്‍ ബാങ്ക് അങ്കണത്തില്‍ സൗകര്യം ഏര്‍പ്പെടുത്തി. ബാങ്കംഗങ്ങള്‍ക്കുള്ള ഓണക്കിറ്റുവിതരണം പ്രസിഡന്റ് ഹേമന്ത് കളത്തിപ്പറമ്പില്‍ ഉല്‍ഘാടനം ചെയ്തു. 10കിലോ അരിയും ഒരുകിലോ പഞ്ചസാരയും അരക്കിലോ വെളിച്ചണ്ണയും അടങ്ങിയതാണു കിറ്റ്. കണ്‍സ്യൂമര്‍ഫെഡുമായിചേര്‍ന്നു നടത്തുന്ന സബ്‌സിഡി ഓണച്ചന്തയുടെ ഉദ്ഘാടനവും ഹേമന്ത് കളത്തിപ്പറമ്പില്‍ നിര്‍വഹിച്ചു.
ഒക്കല്‍ബാങ്ക്
ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഓണത്തോടനുബന്ധിച്ചു പുഷ്പക്കൃഷി വിളവെടുത്തു. മുന്‍എം.എല്‍.എ. സാജുപോള്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ടി.വി. മോഹനന്‍ അധ്യക്ഷനായി. ബാങ്കിനടുത്തുള്ള പച്ചക്കറി സ്റ്റാളിലും പെരുമ്പാവൂരിലെ കോഓപ് മാര്‍ട്ടിലും ബാങ്കിന്റെ നേതൃത്വത്തില്‍ ഒക്കലില്‍ ആരംഭിച്ച പുഷ്പക്കൃഷിയില്‍ വിളഞ്ഞ പുഷ്പങ്ങള്‍ വില്‍പനയ്ക്കുണ്ട്.
ഓണത്തോടനുബന്ധിച്ചു നല്‍കിവരുന്ന തച്ചയത്ത് നാരായണന്‍ വൈദ്യര്‍ സ്മാരകപെന്‍ഷന്‍പദ്ധതിയുടെയും സബ്‌സിഡി നിരക്കില്‍ നല്‍കിവരുന്ന അരിവിതരണത്തിന്റെയും ഉദ്ഘാടനം മുന്‍ എം.എല്‍.എ സാജുപോള്‍ നിര്‍വഹിച്ചു. സെപ്റ്റംബര്‍ 10മുതല്‍ നമ്പിള്ളി ജങ്ഷനില്‍ ഒരു കിറ്റില്‍ എട്ടുകിലോ അരി ഉള്‍പ്പെടെ 15 ഇനങ്ങല്‍ അടങ്ങിയ ഓണക്കിറ്റ്് വിതരണം ആരംഭിക്കും.
ഇടപ്പള്ളി ബാങ്ക്
ഇടപ്പള്ളി സര്‍വീസ് സഹകരണബാങ്ക് മരോട്ടിച്ചുവടു ശാഖയില്‍ ഓണക്കിറ്റു വിതരണം നഗരസഭാംഗം ജിജോ ചിങ്ങന്തറ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് അബ്ദുള്‍സമദ് അധ്യക്ഷനായി. എന്‍.കെ. രാജനും എ.വി. ജോസഫും സംസാരിച്ചു.
 തമ്മനം ബാങ്ക്
തമ്മനം സര്‍വീസ് സഹകരണബാങ്ക് ഓണത്തോടനുബന്ധിച്ചു നിര്‍ധനാംഗങ്ങള്‍ക്കു സൗജന്യമായി അരിവിതരണം തുടങ്ങി. ബാങ്കുപ്രസിഡന്റ് കെ.എ. റിയാസ് ഉദ്ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് സലിം സി. വാസു അധ്യക്ഷനായി. അസിസ്റ്റന്റ് സെക്രട്ടറി ബിന്ദു മുരളി, ടി.ആര്‍. അജയന്‍, സുമസുന്ദരന്‍, കെ.എം. ലാലു, വിഷ്ണു ജി. മേനോന്‍, എന്‍.കെ. ഷാജന്‍, വി.എസ്. പ്രദീപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. അഞ്ചുകിലോവീതം അരിയാണു നല്‍കുന്നത്.
വെളിയത്തുനാട് ബാങ്ക്
വെളിയത്തുനാട് സര്‍വീസ് സഹകരണബാങ്ക് കൊക്കൂണ്‍ എന്ന പേരില്‍ വൈവിധ്യമാര്‍ന്ന കൂണ്‍വിഭവങ്ങള്‍ ഓണത്തിനു വിപണിയിലെത്തിച്ചു. കൂണ്‍പായസക്കൂട്ട്, മഷ്‌റൂം പാന്‍കേക്ക് മിക്‌സ്, മഷ്‌റൂം ദോശമിക്‌സ്, കൂണ്‍-കണ്ണന്‍കായപ്പൊടി, കൂണ്‍-ചക്കപ്പൊടി, രസംമഷ്‌റൂംസൂപ്പ്, കൂണ്‍ അച്ചാര്‍, ഉണക്കിയ കൂണ്‍ തുടങ്ങിയവ ബാങ്ക് വിപണിയിലെത്തിച്ചു. കളമശ്ശേരി കാര്‍ഷികോത്സവത്തില്‍ ബാങ്കിന്റെ സ്റ്റാളില്‍ ഇവ ലഭ്യമാണ്.
തങ്കമണി ബാങ്ക്
തങ്കമണി സര്‍വീസ് സഹകരണബാങ്ക് തങ്കമണിയിലും കാല്‍വരിമൗണ്ടിലും പ്രകാശിലും ഓണച്ചന്ത തുടങ്ങി.
നെന്‍മാറ കണ്‍സ്യൂമര്‍ സ്റ്റോര്‍
നെന്‍മാറ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമര്‍ സ്റ്റോറില്‍ സഹകരണവകുപ്പിന്റെയും കണ്‍സ്യൂമര്‍ഫെഡിന്റെയും സ,ഹകരണത്തോടെയുള്ള ഓണച്ചന്ത  സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. രമേശ്കുമാര്‍ ഉല്‍ഘാടനം ചെയ്തു. കണ്‍സ്യൂമര്‍ സ്റ്റോര്‍ പ്രസിഡന്റ് കെ.വി. ഗോപാലകൃഷ്ണന്‍ അധ്യക്ഷനായി. കെ.ജി. എല്‍ദോ, എ. സുന്ദരന്‍, പ്രദീപ് നെന്‍മാറ, ഷീജ കലാധരന്‍, സൂസമ്മ ജോസ്, എസ്. പ്രശാന്ത്, വി.എം. സ്‌കറിയ, കെ.ജി. രാഹുല്‍,ടി. രാജന്‍, ടി.കെ. സുനിത, ആര്‍. രഞ്ജിനി എന്നിവര്‍ സംസാരിച്ചു. 1200രൂപക്ക് 20 സാധനങ്ങളുള്ള ഓണക്കിറ്റ് സബ്‌സിഡിയോടെ റേഷന്‍കാര്‍ഡുടമകള്‍ക്കു ലഭിക്കും.
പട്ടത്താനം ബാങ്ക്
പട്ടത്താനം സര്‍വീസ് സഹകരണബാങ്കില്‍ കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെയുള്ള ഓണച്ചന്ത എ. നൗഷാദ് എം.എല്‍.എ. ഉല്‍ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എസ്.ആര്‍. രാഹുല്‍ അധ്യക്ഷനായി. സുനില്‍കുമാര്‍, ജഗദന്‍പിള്ള, ഭരണസമിതിയംഗങ്ങളായ പ്രേംഉഷാര്‍, മോഹനന്‍, അനില്‍കുമാര്‍, ഷാനവാ്‌സ്, ഉമേഷ്, കൃഷ്ണകുമാര്‍, ഡെസ്ഡിമോണ, ഉമ, സെക്രട്ടറി ശോഭ എന്നിവര്‍ സംസാരിച്ചു. ബാങ്കിന്റെ അമ്മന്‍നടയിലെ ആസ്ഥാനഓഫീസിനോടുചേര്‍ന്നുള്ള ഷോപ്പിലും കടപ്പാക്കട പ്രതിഭാജങ്ഷനിലെ ശാഖാമന്ദിരത്തിലെ ഷോപ്പിലും സാധനങ്ങള്‍ ലഭ്യമാണ്. പൊതുവിപണിയിലെക്കാള്‍ 40%വിലക്കുറവോടെ 14ഇനം സാധനങ്ങള്‍ കിട്ടും.
ആവിലോറ ബാങ്ക്
കൊടുവള്ളി ആവിലോറ സര്‍വീസ് സഹകരണബാങ്ക് കണ്‍സ്യൂമര്‍ഫെഡിന്റെ സഹകരണത്തോടെ നടത്തുന്ന ഓണംസ്‌പെഷ്യല്‍ ചന്ത ബാങ്കുപ്രസിഡന്റ് കെ. മുഹമ്മദ് ഉല്‍ഘാടനം ചെയ്തു. ബാങ്കുസെക്രട്ടറി അബ്ദുല്‍റഷീദ്, വൈസ്പ്രസിഡന്റ് റാഷിദ്, ഭരണസമിതിയംഗങ്ങളായ അജ്മല്‍, േേറാഷന്‍, ഗീതഭായ്, ശോഭ, കാദര്‍, റാബിയ എന്നിവര്‍ സംസാരിച്ചു. 13 ഇനം സബ്‌സിഡി സാധനങ്ങളും 50 ശതമാനം വിലക്കുറവില്‍ മറ്റുസാധനങ്ങളും ലഭ്യമാണ്.
വെണ്ണല ബാങ്ക്
വെണ്ണലസര്‍വീസ് സഹകരണബാങ്കിന്റെ ഓണച്ചന്ത തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്കുപ്രസിഡന്റ് ടി.സി. ഷിബു ഉല്‍ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷ് അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ.എ. അഭിലാഷ്, എസ്. മോഹന്‍ദാസ്, കെ.ജി. സുരേന്ദ്രന്‍, വിനീത സക്‌സേന, സെക്രട്ടറി ടി.എസ്. ഹരി എന്നിവര്‍ സംസാരിച്ചു. ആലിന്‍ചുവട് എസ്.എന്‍.ഡി.പി.കെട്ടിടത്തിലാണ് ഓണച്ചന്ത. കണ്‍സ്യൂമര്‍ഫെഡിന്റെ സര്‍ക്കാര്‍സബ്‌സിഡിയുള്ള 13ഇനം പലവ്യഞ്ജനങ്ങല്‍ അടക്കമുള്ള സാധനങ്ങള്‍ ലഭ്യമാണ്.
വടക്കേക്കരബാങ്ക്
പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണബാങ്ക് (നമ്പര്‍3131) നടത്തുന്ന ഓണച്ചന്ത ചിറ്റാറ്റുകര ഗ്രാമപഞ്ചായത്തുമുന്‍പ്രസിഡന്റ് ടി.എസ്. രാജന്‍ ഉല്‍ഘാടനം ചെയ്തു. കയര്‍-കൈത്തറി സ്റ്റാളുകളുടെ ഉല്‍ഘാടനം വടക്കേക്കര ഗ്രാമപഞ്ചായത്തുപ്രസിഡന്റ് രശ്മിഅനില്‍കുമാര്‍ നിര്‍വഹിച്ചു. ബാങ്കുപ്രസിഡന്റ് പി.എ. റഷീദ് അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ രാഗിണിപ്രമേഷ്, പി.കെ.ഉണ്ണി, സെക്രട്ടറി കെ.എസ്. ജെയ്‌സി തുടങ്ങിയവര്‍ സംസാരിച്ചു.
വരടിയംബാങ്ക്
വരടിയംസര്‍വീസ് സഹകരണബാങ്കിന്റെ ഓണം സഹകരണവിപണിയില്‍ സബ്‌സിഡിനിരക്കില്‍ പലചരക്ക് സാധനങ്ങളുടെ കിറ്റുവിതരണം ബാങ്കുപ്രസിഡന്റ് പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. ആദ്യകിറ്റിന്റെ വിതരണം അദ്ദേഹം നിര്‍വഹിച്ചു.  സെക്രട്ടറി പി. ശശി സംസാരിച്ചു.
ആഫ്‌കോസംഘം
നെയ്യാറ്റിന്‍കര താലൂക്ക് ആഫ്‌കോ സഹകരണസംഘം നെല്ലിമൂട് എച്ച്.എസ്സിനു സമീപം ആരംഭിച്ച ഓണവിപണി പ്രസിഡന്റ് നെല്ലിമൂട്പ്രഭാകരന്‍ ഉല്‍ഘാടനം ചെയ്തു. കെ. റസിലയ്യന്‍, എസ്. മണിറാവു, എം.കെ. റിജോഷ്, ജിമിചന്ദ്രരാജ്, കെ. രാജന്‍, ബി.ആര്‍. രമ്യ, ടി. മഞ്ജു, ഋഷിരാജ്, പ്രീതകുമാരി തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍സ്യൂമര്‍ഫെഡ് നല്‍കുന്ന ഭക്ഷ്യസാധനങ്ങളും പായസക്കിറ്റുകളും മറ്റും സ്ബസിഡിനിരക്കില്‍ ലഭ്യമാണ്.
വടകര ബ്ലോക്ക് എംപ്ലോയീസ് സംഘം

വടകര ബ്ലോക്ക് എംപ്ലോയീസ് സഹകരണസംഘത്തിന്റെ ഓണവിപണി ഓര്‍ക്കാട്ടേരിയില്‍ സംഘം പ്രസിഡന്റ് കെ. ശശികുമാര്‍ ഉല്‍ഘാടനം ചെയ്തു. വൈസ്പ്രസിഡന്റ് എം. വിജയന്‍ അധ്യക്ഷനായി. പി.കെ. രാജന്‍, വി.കെ. ശശി, കെ. അനീഷ്‌കുമാര്‍, സുമിത്ത്‌ലാല്‍.വി, പ്രേമന്‍മമ്പള്ളി, അജയ്കൃഷ്ണന്‍, അതുല്‍, അജിന്‍, രജനി, ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു.